കേന്ദ്ര ബജറ്റ് ഇന്ന്
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ പൊതുബജറ്റ് ഇന്ന്. പാര്‍ലമെന്റില്‍ ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിയാണ് ബജറ്റ് അവതരിപ്പിക്കുക. ധൃതിപിടിച്ചുള്ള ജി.എസ്.ടി നടപ്പാക്കലും യാതൊരു മുന്നൊരുക്കവുമില്ലാതെ നോട്ടുകള്‍ പിന്‍വലിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പ്രതിസന്ധി നേരിട്ട സാമ്പത്തികമേഖലയെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യം നിറവേറ്റുന്ന വിധത്തിലാവും ബജറ്റ്. കര്‍ണാടക, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും അടുത്തവര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പും മുന്നില്‍കാണുന്നതിനാല്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാവും. ജി.എസ്.ടി നടപ്പാക്കിയതിനു ശേഷമുള്ള ആദ്യ ബജറ്റ് കൂടിയാണിത്. അതിനാല്‍ നികുതി സംവിധാനം ജി.എസ്.ടിയിലേക്ക് മാറിയതു ബജറ്റില്‍ പ്രതിഫലിക്കും. ഭവന വായ്പയിലുള്ള പലിശ പരിധിയും കൂടും. ആദായനികുതി ഇളവു പരിധി നേരിയ തോതില്‍ കൂട്ടാന്‍ സാധ്യതയുണ്ട്. ബജറ്റില്‍ സാങ്കേതികവിദ്യയ്ക്ക് ഊന്നല്‍ കിട്ടാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയ കാരണങ്ങളാല്‍ കടുത്ത അസംതൃപ്തിയിലുള്ള ചെറുകിട ഇടത്തരം വ്യാപാരികളുടെയും നിക്ഷേപകരുടെയും വിശ്വാസം പിടിച്ചുനിര്‍ത്തുന്ന പ്രഖ്യാപനങ്ങളും ഉണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."