യുവതി യുവാക്കള്‍ക്ക് മംഗല്യ സൗഭാഗ്യമൊരുക്കി അമ്പാടി ബാലന്‍
നന്തിബസാര്‍: നിര്‍ധനരായ യുവതി യുവാക്കളെ വൈവാഹിക ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി നന്തിബസാറില്‍ സമൂഹ വിവാഹം നടത്തി. ഗള്‍ഫിലെ വ്യവസായിയായ അമ്പാടി ബാലനാണ് ആറുവീതം യുവതി യുവാക്കള്‍ക്ക് മംഗല്യ സൗഭാഗ്യമൊരുക്കിയത്.
എം.എല്‍.എ കെ. ദാസന്റെ അധ്യക്ഷതയില്‍ ദാറുസ്സലാമിനു സമീപം നടന്ന ചടങ്ങ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശ്രീമദ്് സ്വാമി ഋതം ഭരനാനന്ദ, ഡോ. തോമസ് പനക്കല്‍ കാര്‍മികത്വം വഹിച്ചു. പി.എസ്.സി മെമ്പര്‍ ടി.ടി ഇസ്മായില്‍, ഗുരു ചേമഞ്ചേരി ഉപഹാര സമര്‍പ്പണം നടത്തി.
ടി.കെ പത്മനാഭന്‍, മൂടാടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി, കെ.പി അനില്‍കുമാര്‍, മുതുകുനി മുഹമ്മദലി, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ഹനീഫ മാസ്റ്റര്‍, പയ്യോളി നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. കുല്‍സു ടീച്ചര്‍ സംസാരിച്ചു. ചടങ്ങില്‍ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു.
അമ്പാടി ബാലന്റെ ഓര്‍മക്കുറിപ്പുകള്‍ എന്ന പുസ്തകം ടി.ടി. ഇസ്മായിലിന് നല്‍കി സ്വാമി ഋതംബരാനന്ദ പ്രകാശനം ചെയ്തു. ആര്‍.പി ബാബു പ്രഭാഷണം നടത്തി. വിവിധ സംഘടനകള്‍ ബാലന് ഉപഹാരങ്ങള്‍ നല്‍കി. വീണ ശ്രീധരിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ച ചടങ്ങില്‍ മുന്‍മന്ത്രി ഇ. അഹമ്മദ്, നന്തിയിലെ പൗരപ്രമുഖനായ ഒ.കെ അസ്സു എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചു.
ബാലന്‍ അമ്പാടി സ്വാഗതവും ആരണ്യ ഫൈസല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."