HOME
DETAILS
MAL
മിശ്രിത രൂപത്തിലുള്ള സ്വര്‍ണം വേര്‍തിരിക്കുന്നതിനിടെ പിടികൂടി
backup
January 31 2018 | 21:01 PM
കൊണ്ടോട്ടി: ഗള്‍ഫില്‍ നിന്ന് കരിപ്പൂര്‍ വഴി മിശ്രിത രൂപത്തിലാക്കി കടത്തിയ 1.06 കിലോ സ്വര്‍ണം ലാബില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടി. കോഴിക്കോട് സ്വകാര്യ ലാബില്‍ വേര്‍തിരിച്ചെടുക്കുന്നതിനിടെയാണ് 32.38 ലക്ഷം വിലവരുന്ന സ്വര്‍ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.
ഇന്നലെ കരിപ്പൂരില്‍ നിന്ന് തങ്ങളുടെ കണ്ണുവെട്ടിച്ച് സ്വര്‍ണം കടത്തിയ വിവരം അറിഞ്ഞ കസ്റ്റംസ് വിഭാഗം വാഹനത്തില്‍ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ ലാബില്‍ സ്വര്‍ണം കൈമാറുന്നതിനിടെയാണ് പിടികൂടിയത്. സ്വര്‍ണവുമായി എത്തിയയാള്‍ രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."