HOME
DETAILS
MAL
വയനാട്ടില്‍ അഞ്ച് പഴവര്‍ഗ ഗ്രാമങ്ങള്‍ വരുന്നു
backup
January 31 2018 | 21:01 PM
തിരുവനന്തപുരം: വയനാട് ജില്ലയില്‍ അഞ്ചിടങ്ങളില്‍ പഴവര്‍ഗ ഗ്രാമം പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു. എം.എല്‍.എമാരുടേയും ജനപ്രതിനിധികളുടേയും യോഗം ഇതിനായി എട്ടിന് ചേരും. പുഷ്പകൃഷി പദ്ധതി മാര്‍ച്ചില്‍ തുടങ്ങും. വയനാട് ജില്ലയെ പ്രത്യേക കാര്‍ഷികമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നുകോടി ഇതിനായി അനുവദിച്ചു. ജില്ലയിലെ തനതായ കാര്‍ഷിക വിളകള്‍ സംരക്ഷിക്കാന്‍ വിപുലമായ പദ്ധതി നടപ്പാക്കും.
കാര്‍ഷിക സര്‍വകലാശാലയുടെ ലാബുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തും. ജില്ലയില്‍ നെല്‍കൃഷി ആയിരം ഹെക്ടറില്‍ കൂടി വ്യാപിപ്പിച്ചതായും മന്ത്രി പറഞ്ഞു. കുട്ടനാട്ടില്‍ 42,000 ഹെക്ടറില്‍ ജൈവകൃഷി ആരംഭിക്കും. സംസ്ഥാനത്ത് കൃഷി വകുപ്പ് 317 എക്കോഷോപ്പുകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."