കല്‍പ്പറ്റ- പടിഞ്ഞാറത്തറ റോഡ്: പൊതുമരാമത്ത് വകുപ്പ് സബ്ഡിവിഷന്‍ ഓഫീസ് മാര്‍ച്ച് നാളെ
കാവുംമന്ദം: പാടേ തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നവീകരണ പ്രവൃത്തികള്‍ പോലും നടക്കാത്ത കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡിനോട് അധികൃതര്‍ തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് പൊതുമരാമത്ത് വകുപ്പ് സബ്ഡിവിഷന്‍ ഓഫിസിലേക്ക് നാളെ രാവിലെ 10ന് കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡ് ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും. ഉടന്‍ നവീകരണ പ്രവൃത്തികള്‍ നടത്തുമെന്ന് ജില്ലയിലെത്തിയ പൊതുമരാമത്ത് മന്ത്രിയുടെ പ്രഖ്യാപനവും പാഴ്‌വാക്കായിരിക്കുകയാണ്. പലയിടങ്ങളിലും ഗര്‍ത്തങ്ങളില്‍ കുടുങ്ങി അപകടങ്ങളും പതിവാണ്. സ്‌കൂള്‍ കുട്ടികളും രോഗികളും വയോജനങ്ങളും നിത്യവും ആശ്രയിക്കുന്ന ഈ റോഡിലൂടെയുള്ള യാത്ര ദുരിതമായിട്ടും അധികൃതര്‍ കണ്ടഭാവം നടിക്കുന്നില്ല. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ബാണാസുര സാഗര്‍ ഡാം, കര്‍ലാട് സാഹസിക വിനോദ സഞ്ചാര കേന്ദ്രം എന്നിവയിലേക്ക് വിദേശത്തുനിന്നുള്‍പ്പെടെ വിനോദ സഞ്ചാരികള്‍ യാത്രാദുരിതം കാരണം യാത്ര നിര്‍ത്തിവെക്കുകയാണ്. ഈ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രാദുരിതം കാരണം നഷ്ടത്തിലാവുന്നത് ജില്ലയുടെ വിനോദസഞ്ചാര മേഖലക്ക് കനത്ത തിരിച്ചടിയാവും. നിരവധി തവണ പരാതികളും പ്രക്ഷോഭങ്ങളും നടന്നിട്ടും യാത്രാദുരിതം അവസാനിക്കാതെ തുടരുന്ന കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡ് സര്‍ക്കാരും പൊതുമരാമത്ത് വകുപ്പും തിരിഞ്ഞുനോക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. തരിയോട്, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി പഞ്ചായത്തുകളിലെയും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെയും യാത്രക്കാര്‍ ഒന്നിച്ച് ചേര്‍ന്ന് രൂപീകരിച്ച ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നത്. ചെയര്‍മാന്‍ എം.എ ജോസഫ്, ജന.കണ്‍വീനര്‍ എം മുഹമ്മദ് ബഷീര്‍, ട്രഷറര്‍ എ സുരേന്ദ്രന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."