HOME
DETAILS
MAL
കരിപ്പൂരില്‍ ഇടത്തരം വിമാനങ്ങളുടെ സര്‍വിസ്: തീരുമാനം 10 ദിവസത്തിനകം
backup
January 31 2018 | 21:01 PM
കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്ന് ഇടത്തരം വിമാനങ്ങളുടെ സര്‍വിസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം പത്ത് ദിവസത്തിനകം. ഇതു സംബന്ധിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് എയര്‍പോര്‍ട്ട് അതോറിറ്റി കേന്ദ്ര കാര്യാലയം നേരത്തെ തന്നെ അംഗീകാരം നല്‍കിയിരുന്നു. അന്തിമ അനുമതിക്കായി റിപ്പോര്‍ട്ട് ഡയറക്ടറര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) കൈമാറിയിരിക്കുകയാണ്.
റീ-കാര്‍പ്പറ്റിങ് പൂര്‍ത്തിയാക്കിയ റണ്‍വേയില്‍ 300 മുതല്‍ 350 പേര്‍ക്ക് വരെ സഞ്ചരിക്കാവുന്ന ബി 777-200 ഇ.ആര്, ബി 777-200 എല്‍.ആര്, എ 330-300, എ 330-200, ബി 787 ഡ്രീം ലൈനര്‍ തുടങ്ങിയ വിമാനങ്ങളുടെ സര്‍വിസുകള്‍ക്കുള്ള അനുമതിയാവും ലഭിച്ചേക്കുക. 2015 മെയ് ഒന്ന് മുതലാണ് റണ്‍വേ നവീകരണത്തിന്റെ പേരില്‍ കരിപ്പൂരില്‍ ഇത്തരം വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."