പ്രവാസിയുടെ മൃതദേഹത്തിന് പുല്ലു വിലയോ?
പ്രവാസിയുടെ മയ്യിത്ത് നാട്ടില്‍ കൊണ്ട് പോകാന്‍ തൂക്കി നോക്കി വില പറയുന്ന എയര്‍ ഇന്ത്യ പോലെയുള്ള വിമാന കമ്പനികളുട ഹീനമായ നടപടി തുടരുകയാണ്. ഈ വിഷയത്തില്‍ ഒട്ടു മിക്ക രാഷ്ട്രീയ പാര്‍ട്ടികളുംഇപ്പോളും മൗനം പാലിക്കുകയാണ്.
ഇന്ത്യയുടെ സാമ്പത്തിക അടിത്തറ പുറം രാജ്യങ്ങളില്‍ നിന്നുള്ള വിദേശ നിക്ഷേപങ്ങള്‍ ആണെന്നിരിക്കെ ഗള്‍ഫ് നാടുകളില്‍ നിന്നും മരണപ്പെടുന്ന പ്രവാസികളുടെ മൃതശരീരം സര്‍ക്കാര്‍ ചെലവില്‍ എന്ത് കൊണ്ട് നാട്ടില്‍ കൊണ്ട് വരാന്‍ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ല . വലിയൊരു സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം രണ്ടായിരം കോടി ചെലവില്‍ പട്ടേല്‍ പ്രതിമയും രണ്ടായിരത്തി മുന്നൂറു കോടി ചിലവില്‍ ശിവജി പ്രതിമയും ഉണ്ടാക്കുന്ന രാജ്യം ആണല്ലോ ഇന്ത്യ.
ആര്‍ഷ ഭാരത സംസ്‌കാരത്തെ വികലമാക്കുന്ന മോദിയുടെ ഫാസിസ്റ്റു ഭരണ കൂടം കാക്കകള്‍ക്ക് കാഷ്ംിക്കാന്‍ മാത്രം ഉപകരിക്കുന്ന പ്രതിമകള്‍ നിര്‍മിച്ചാല്‍ ഇന്ത്യയുടെ യശസ്സ് ഉയരില്ല . കുടിവെള്ളം ഇല്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് വെള്ളം എത്തിച്ചു കൊടുക്കാനും ശൗചാലയങ്ങള്‍ നിര്‍മ്മിച്ച് നല്‍കാനും ഒക്കെ പ്രതിമകളേക്കാള്‍ പ്രാധാന്യം കൊടുക്കണം. പതിറ്റാണ്ടുകളോളം ജന സേവനം നടത്തിയ അഹമ്മദ് സാഹിബ് എന്ന കരുത്തനായ പാര്‍ലമെന്റേറിയന്റെ മയ്യിത്തിനോട് പോലും അനാദരവ് കാണിച്ച മോഡി ഭരണകൂടത്തില്‍ നിന്നും മറിച്ച ്ഒന്നും പ്രതീക്ഷിക്കാനില്ല. എങ്കിലും നമുക്ക് പ്രാര്‍ത്ഥിക്കാം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നീതി പുലരാന്‍ .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."