സംസം വിമാനക്കമ്പനികള്‍ എത്തിച്ചു നല്‍കും
കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്ക് സംസം വിമാനക്കമ്പനികള്‍ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ എത്തിച്ചു നല്‍കണമെന്ന് വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്കി. തീര്‍ഥാടകര്‍ തന്നെ സംസം ജലം എത്തിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണിത്. അഞ്ചുലിറ്ററിന്റെ സംസം കാനുകള്‍ തീര്‍ഥാടകരെ ജിദ്ദയിലിറക്കി കാലിയായി നാട്ടിലേക്ക് മടങ്ങുന്ന വിമാനത്തില്‍ എത്തിച്ചാല്‍ മതി. തീര്‍ഥാടകര്‍ക്ക് യാത്രയില്‍ 45 കിലോ ബാഗേജ് അനുവദിക്കണമെന്നും നിര്‍ദേശമുണ്ട്.
45കിലോ തൂക്കം വരുന്ന ബാഗേജുകള്‍ ഹജ്ജിനു പോകുമ്പോഴും മടങ്ങിവരുമ്പോഴും അനുവദിക്കണം.തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന അതേ വിമാനത്തില്‍ തന്നെ ബാഗേജുകളും എത്തിക്കണം.
ബാഗേജ് പരിശോധനയും ടാഗ് പതിക്കലും വിമാനക്കമ്പനി സ്വന്തം ചെലവില്‍ നടത്തണം. മദീനയിലും മക്കയിലും ബാഗേജ് അസിസ്റ്റന്റുമാരെയും വെയര്‍ഹൗസുകളും നിര്‍മിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സഊദിയില്‍ ചരക്കുനീക്കത്തിന് കാര്‍ഗോ ഏജന്‍സികളെ കണ്ടെത്തണം. കാണാതാവുന്ന ബാഗേജിന് പ്രത്യേക സംവിധാനമേര്‍പ്പെടുത്താനും വിമാനക്കമ്പനികളോട് വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."