സാമ്പത്തിക പ്രതിസന്ധി: പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് നിയമസഭയില്‍ പ്രതിപക്ഷപ്രതിഷേധം. സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയത്. വി.ഡി സതീശന്‍ എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം, സംസ്ഥാനത്ത് വികസന സ്തംഭനമില്ലെന്നും ധനസ്ഥിതി സംബന്ധിച്ച് കടുത്ത ആശങ്ക വേണ്ടെന്നും ധനമന്ത്രി തോമസ് ഐസക് മറുപടിയായി പറഞ്ഞു.
വരവും ചെലവും തമ്മിലുള്ള അന്തരം കൂടിയതാണ് കഴിഞ്ഞ രണ്ടു മാസങ്ങളിലെ പ്രതിസന്ധിക്ക് കാരണം. വായ്പ എടുക്കുന്നതിലുള്ള കേന്ദ്ര നിയന്ത്രണവും ജി.എസ്.ടി നടപ്പാക്കിയ രീതിയും തുടക്കത്തില്‍ ബാധിച്ചു. ക്ഷേമ പെന്‍ഷന്‍ സംബന്ധിച്ച ആശങ്കയ്ക്ക് ബജറ്റില്‍ പരിഹാരമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."