HOME
DETAILS

അവരാവരുത് നമ്മള്‍

  
backup
January 31 2018 | 22:01 PM

rethink-our-decision-spm-editorial

പുതുവര്‍ഷം പിറന്നിട്ട് ഇന്നേക്ക് കൃത്യം ഒരു മാസമാകുന്നു. 2018-ലെ നവവര്‍ഷപ്പുലരിയിലും പതിവുപോലെ നമ്മള്‍ ചില പ്രതിജ്ഞകളെടുത്തിട്ടുണ്ടാവും. അവ സാക്ഷാത്കരിക്കാന്‍ ഒരു മാസത്തിനിടയില്‍ എന്ത് ചെയ്തു എന്ന് ഈയവസരത്തില്‍ ആത്മപരിശോധന നടത്തുന്നത് നന്ന്. കൊല്ലാവസാനം കണക്കെടുത്ത് ചെയ്യാതെ പോയതിനെക്കുറിച്ചോര്‍ത്ത് നിരാശപ്പെടുന്നതില്‍ കാര്യമില്ല. ഇപ്പോള്‍ പുനര്‍വിചിന്തനം നടത്തിയാല്‍ തിരുത്താന്‍ വേണ്ടത്ര സമയമെങ്കിലുമുണ്ട്.
കാലത്തിന്റെ അനന്തമായ പ്രയാണത്തില്‍ ദിവസങ്ങളും മാസങ്ങളും ഒരു ചെറു ബിന്ദു പോലുമല്ല. പക്ഷേ, ആരുടെയും ജീവിതം കീഴ്‌മേല്‍ മറിയാന്‍ ഇത്തരം ചെറിയ ബിന്ദുക്കള്‍ ഹേതുവായെന്നും വരാം. തിരിഞ്ഞുനോക്കുമ്പോള്‍ പിന്നിട്ട കാലടിപ്പാടുകളില്‍ തെളിഞ്ഞുനില്‍ക്കുന്നത് എന്താണ്? ദുഃഖമോ, സന്തോഷമോ? അതോ നേട്ടമോ, കോട്ടമോ? ഉത്തരം എന്തുമാകട്ടെ! പക്ഷേ, നാളെയുടെ നെടുംപാതയിലേക്ക് കണ്ണുകള്‍ നീട്ടുമ്പോള്‍ മനസില്‍ തെളിഞ്ഞുവരേണ്ടത് പ്രസാദാത്മകമായൊരു ജീവിത ദര്‍ശനമാവണം. എത്ര ചുവടുകള്‍ ഇനിയും ബാക്കിയുണ്ടെന്ന് തീര്‍ച്ചയില്ലെങ്കിലും തെളിഞ്ഞ ചിന്ത തന്നെയാവണം ജീവിതത്തിന്റെ ചാലകശക്തി. ജീവിതാന്ത്യത്തിലും ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുന്ന ജ്ഞാനവൃദ്ധന്റെ മനസാവണം കൈമുതല്‍. നമ്മിലുള്ളതേ അന്യന് പകര്‍ന്ന് നല്‍കാനാവൂ. സ്‌നേഹവും സന്തോഷവും ഉള്ളില്‍ നിറഞ്ഞ് തിരതല്ലണം. എങ്കിലേ അതൊരു അരുവിയായി അന്യരിലേക്ക് ഒഴുകിയെത്തൂ.
അകത്തളങ്ങളിലെ ആനന്ദം അലയൊലിയായി അധരങ്ങളിലെത്തണം. ചുണ്ടിലെത്തും മുമ്പേ അസ്തമിച്ചു പോവാനുള്ളതല്ല മനസ്സിന്റെ വെട്ടമായി വിരിയുന്ന പുഞ്ചിരി. മനസ്സു നിറഞ്ഞുള്ള ചിരിയോളം മനോഹരമായി മറ്റൊന്നില്ല. അവനവന് അതൊരു സായൂജ്യമാണ്. അപരന് ഒരു സന്ദേശവും. കുഞ്ഞുങ്ങള്‍ ഒരു ദിവസം 400 തവണ ചിരിക്കുമ്പോള്‍ മുതിര്‍ന്നവര്‍ അതിന്റെ പത്തിലൊന്നു പോലും ചിരിക്കുന്നില്ലെന്നൊരു കണക്കുണ്ട്. അതിന്റെ ശരി തെറ്റുകള്‍ അവിടെ നില്‍ക്കട്ടെ. ആനന്ദം അവനവനില്‍ ഒതുക്കി ആകുലതയും ആത്മസംഘര്‍ഷവുമായി രോഗാതുരനായി കഴിയേണ്ടവനല്ല മനുഷ്യന്‍.
മനസ്സ് കാലുഷ്യവും കന്‍മഷവുമില്ലാതെ നിര്‍മലമായി തെളിഞ്ഞുനില്‍ക്കുമ്പോള്‍ ശരീരം അതുമായി താദാത്മ്യം പ്രാപിക്കുമ്പോള്‍, അപ്പോള്‍ മാത്രമേ ആന്തരികമായ ആനന്ദം എന്തെന്ന് തിരിച്ചറിയാനാവൂ. നല്ല ചിരിയും സത്ചിന്തകളും അതുവഴി വീണ്ടെടുക്കാം. ജീവിതത്തെ അനാവശ്യവും അനാരോഗ്യകരവുമായ സമ്മര്‍ദ്ദങ്ങളില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും വിമുക്തമാക്കി കുടുംബത്തേയും സമൂഹത്തെയും പ്രത്യാശയിലേക്ക് വഴിതിരിച്ചുവിടാം. ആനന്ദം മറ്റുള്ളവരിലേക്ക് പകരുന്നത് പല വിധത്തിലാണ്. അത് സ്‌നേഹമാവാം, അറിവാകാം, സാന്ത്വനമാകാം. കേവലമൊരു നോട്ടമോ സ്പര്‍ശനമോ ആയും അത് വിനിമയം ചെയ്യപ്പെടാം.
ഒറ്റപ്പെട്ടു പോയവന്റെ ഹൃദയവ്യഥയിലേക്ക്; തനിച്ചല്ല, കൂടെയുണ്ട് ഞാന്‍ എന്ന സന്ദേശമായും അത് കൈമാറ്റം ചെയ്യപ്പെടാം. പിടിച്ചടക്കുന്നതിലല്ല, വിട്ടുകൊടുക്കുന്നതിലാണ് പരമമായ സന്തോഷമിരിക്കുന്നതെന്ന ജ്ഞാനസിദ്ധിയില്‍ ദുഃഖങ്ങളെ മാറ്റി നിര്‍ത്താം. നേടുമ്പോഴല്ല, നല്‍കുമ്പോഴാണ് യഥാര്‍ഥ ആനന്ദമെന്ന ആപ്തവാക്യം നമ്മള്‍ നെഞ്ചോടു ചേര്‍ത്തുവയ്‌ക്കേണ്ടതുണ്ട്. ജയിക്കുന്നതിനേക്കാള്‍ ആഹ്ലാദം ചിലപ്പോഴെങ്കിലും തോറ്റുകൊടുക്കുന്നതിലുമുണ്ടെന്ന് ആത്മനിര്‍വൃതിയോടെ അപ്പോള്‍ അനുഭവിച്ചറിയാനാവും. ഒരുപാട് പേരിലേക്ക് പ്രകാശമായി പരക്കാനാവില്ലെങ്കിലും അവനവന്റെ ഇത്തിരി വട്ടത്തില്‍ മണ്‍ചിരാതായി മിഴികള്‍ തുറന്നു വയ്ക്കുക. വലിയ കോട്ടകൊത്തളങ്ങള്‍ പണിത് അവിടെ വിജഗീഷുമായി വിരാജിക്കുന്നതല്ല ജീവിത വിജയം. ജീവിതത്തിന്റെ പരീക്ഷണങ്ങള്‍ക്കിടയില്‍ കാലിടറിവീണുപോയ ഹതഭാഗ്യന് തന്റെ സുഖസൗകര്യങ്ങളില്‍ ഇത്തിരി ഇടം നല്‍കാനുള്ള സുമനസ്സുണ്ടാവുക എന്നതാണ് ഏറ്റവും വലിയ സൗഭാഗ്യം. സ്‌നേഹം ഉള്ളില്‍ ഒളിച്ചു വയ്ക്കാനുള്ളതല്ല. പരഹൃദയം കാണാനുള്ള ജ്ഞാനമൊന്നും നമ്മള്‍ മനുഷ്യര്‍ക്കില്ല. വാക്കിലും നോക്കിലും പ്രവൃത്തിയിലും സ്‌നേഹം പ്രകാശിതമാവണം. പ്രകടിപ്പിക്കാത്ത സ്‌നേഹം പാറയിടുക്കില്‍ തൂവിപ്പോയ തേന്‍കണം പോലെയാണ്. ആര്‍ക്കും അത് രുചിക്കാനാവില്ല.നദിക്കരയിലാണ് താമസമെങ്കിലുംവെള്ളം കിട്ടാതെ ദാഹിച്ചു വലയുന്നവരാണ് അത്തരക്കാരെന്ന് ജ്ഞാനികള്‍ പറഞ്ഞിട്ടുണ്ട്. സ്‌നേഹശൂന്യമായ ജീവിതമാണ് അവരുടേത്. നമ്മള്‍ അവരാവാതിരിക്കട്ടെ!

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago