ആറു മാസത്തിനകം ബ്രൂസിലോസിസ് തുടച്ചു നീക്കും
അലനല്ലൂര്‍: ആറുമാസത്തിനകം തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തെ ബ്രൂസിലോസിസ് രോഗമുക്തമാക്കുമെന്നു ഫാം മേധാവി ഷിബു സൈമണ്‍. ജീവനക്കാരും നാട്ടുകാരും ഏറെ അശങ്കയിലായ സാഹചര്യത്തിലാണ് ഫാം മേധാവിയുടെ വിശദീകരണം. രോഗം ബാധിച്ച ഉരുക്കളുടെ ദയാവധത്തിന് ശേഷം ബ്രൂസെല്ലയുടെ അളവ് കുറഞ്ഞുവരികയാണെന്നും അദ്ദേഹം 'സുപ്രഭാത'ത്തോടു പറഞ്ഞു.
ആറു മാസം മുന്‍പ് 25 ശതമാനം മുതല്‍ 30 ശതമാനം വരെയായിരുന്നു ബ്രൂസെല്ലയുടെ അളവ്. 92 ഉരുക്കളെ ദയാവധം നടത്തി. മൂന്നു മാസത്തിനു ശേഷം 12 ഉരുക്കള്‍ക്കു കൂടി രോഗബാധി കണ്ടെത്തി. അവയെയും ദയാവധത്തിനു വിധേയമാക്കിയതോടെ ബ്രൂസെല്ലയുടെ അളവ് അഞ്ചുശതമാനത്തിലെത്തിക്കാന് സാധിച്ചു. കഴിഞ്ഞ ജനുവരിയില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് ഉരുക്കളില്‍ മാത്രമാണു ബ്രൂസിലോസിസ് ബാധ കണ്ടെത്തിയത്. അടുത്ത പരിശോധനയില്‍ ബ്രൂസെല്ലയുടെ അളവ് പൂജ്യം ശതമാനത്തിലെത്തുമെന്നും ഡോ. ഷിബുസൈമണ് പറഞ്ഞു. എന്നാല്‍ ഫാമിലെ ജീവനക്കാരില്‍ രോഗബാധ സ്ഥിരീകരിച്ചതിനെക്കുറിച്ച് അധികൃതര്‍ മൗനം പാലിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."