മധ്യപ്രദേശില്‍ ബി.ജെ.പിയുടെ തകര്‍ച്ച തുടങ്ങി: ജ്യോതിരാദിത്യ സിന്ധ്യ
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബി.ജെ.പിയുടെ തകര്‍ച്ച തുടങ്ങിയതായി കോണ്‍ഗ്രസ്. ആതര്‍, ചിത്രകൂട് ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് കനത്ത പരാജയം നേരിടേണ്ടി വന്നത് അവരുടെ തകര്‍ച്ചയുടെ തുടക്കമാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
ഭരണകക്ഷിയായ ബി.ജെ.പിക്ക് സംസ്ഥാനത്ത് നല്‍കുന്ന യാത്രയയപ്പ് ഈ മാസം 24ന് തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യപ്രദേശിലെ കൊളാരസ്, മുന്‍ഗോളി നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് 24നാണ്. ഈ രണ്ട് മണ്ഡലങ്ങളും സിന്ധ്യയുടെ തട്ടകമാണ്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പ്രദേശംകൂടിയാണ് ഇത്.
ഇന്നലെ സംസ്ഥാനത്ത് നടത്തിയ റോഡ് ഷോയുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സര്‍ക്കാരിനെ വേരോടെ പിഴുതെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായ നീക്കമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ യുവജന നേതാവായ ജ്യോതിരാദിത്യ, പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയായേക്കും. ഇതിനുവേണ്ടി സംസ്ഥാനത്ത് ശക്തമായ പ്രവര്‍ത്തനം നടത്തുന്ന സിന്ധ്യക്ക് , കാര്യമായ സ്വാധീനം ചെലുത്താനും കഴിയുന്നുണ്ട്. ഈ വര്‍ഷം അവസാനമാണ് മധ്യപ്രദേശ് തെരഞ്ഞെടുപ്പ്.
സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കമല്‍നാഥും ബി.ജെ.പി സര്‍ക്കാരിനെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. ജനങ്ങളെ വഞ്ചിച്ച മുഖ്യമന്ത്രിയാണ് ശിവരാജ് സിങ് ചൗഹാനെന്നും ഉപതെരഞ്ഞെടുപ്പുകളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി അട്ടിമറി നടത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
റോഡ് ഷോയില്‍ സിന്ധ്യക്കൊപ്പം കമല്‍നാഥ്, സുരേഷ് പച്ചൗരി, കാന്തിലാല്‍ ഭുരിയ, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദീപക് ബബാരിയ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."