കണ്ടല്ലൂര്‍ സുമേഷ് വധം: രണ്ടുപേര്‍ പിടിയിലായതായി സൂചന
കായംകുളം: ക്വട്ടേഷന്‍ സംഘ നേതാവ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ പൊലിസ് പടിയിലായതായി സൂചന. കണ്ടല്ലൂര്‍ തെക്ക് ശരവണ ഭവനത്തില്‍ സുമേഷ് (27) വെട്ടേറ്റു മരിച്ച സംഭവത്തിലാണ് രണ്ടുപേര്‍ വലയിലായതായി സൂചനയുള്ളത്.
കണ്ടല്ലൂര്‍ കളരിക്കല്‍ ജങ്ഷനു സമീപം വച്ച് ശനിയാഴ്ച രാത്രിയാണ് സഭവം.ജങ്ഷനില്‍ സുഹൃത്തുക്കളുമൊത്ത് നില്‍ക്കുമ്പോള്‍ കാറിലെത്തിയ അഞ്ചംഗ സംഘം സുമേഷിനെ വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു.
വെട്ടേറ്റ സുമേഷ് സമീപമുള്ള വയലിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗുണ്ടാസംഘം പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട സുമേഷ് ഇരുപതോളം കേസുകളില്‍ പ്രതിയാണ് . ഇതില്‍ മൂന്നെണ്ണം വധശ്രമക്കേസുകളാണ്. ഗുണ്ടാ ആക്ട് പ്രകാരം ജയിലിലായിരുന്ന സുമേഷ് ഒരുമാസം മുന്‍പാണ് പുറത്തിറങ്ങിയത്.
പൂര്‍വ്വ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലിസ് നിഗമനം. കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി പേരേ പൊലിസ് ചോദ്യം ചെയ്തുവരികയാണ്. കായംകുളം ഡിവൈ.എസ്.പി രാജേഷിനാണ് അന്വേഷണ ചുമതല.എ.ഡി.ജി.പി ബി.സന്ധ്യ കനക്കുന്ന് പോലിസ് സ്റ്റേഷനിലെത്തി അന്വേഷണ പുരോഗതികള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."