HOME
DETAILS

കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വിസ് : ഡി.ജി.സി.എയുടെ പരിശോധനാ റിപ്പോര്‍ട്ടും കേന്ദ്രം അവഗണിച്ചു

  
backup
February 13 2017 | 03:02 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b9%e0%b4%9c%e0%b5%8d

കൊണ്ടോട്ടി: ഹജ്ജ് വിമാന സര്‍വിസിന് കരിപ്പൂരിനെ തഴഞ്ഞത്    ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) സംഘത്തിന്റെ റണ്‍വേ റീകാര്‍പ്പറ്റിങ് പരിശോധനാ റിപ്പോര്‍ട്ട് പോലും നിരാകരിച്ച്. വ്യോമയാന മന്ത്രിയുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ മാസം ഒന്‍പത്, പത്ത്  തിയതികളിലാണ് നവീകരിച്ച റണ്‍വേ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍  (ഡി.ജി.സി.എ) ദക്ഷിണ മേഖലാ ഡയറക്ടര്‍ മനോജ് ബൊക്കാഡെ, എയര്‍പോര്‍ട്ട് അതോറിറ്റി ഡല്‍ഹി  കേന്ദ്രകാര്യലയ ജനറല്‍ മാനേജര്‍ രാഗേഷ് സങ്, സീനിയര്‍ മാനേജര്‍ വിനോദ് ജട്‌ലി  എന്നിവരടങ്ങുന്ന സംഘം പരിശോധിച്ചത്.
റീകാര്‍പ്പറ്റിങ് പൂര്‍ത്തിയായ കരിപ്പൂര്‍  വിമാനത്താവളത്തിന്റെ റണ്‍വേയില്‍ 300, 350 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള എ 330 വിഭാഗത്തില്‍പെടുന്ന  വിമാനങ്ങള്‍ക്ക്  സര്‍വിസ് നടത്താനുളള പ്രാപ്തിയുണ്ടെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍. വലിയ ജംമ്പോ വിമാനങ്ങള്‍ ഇറങ്ങുന്നതിന്,  റണ്‍വേ കഴിഞ്ഞും തെന്നിനീങ്ങുന്ന വിമാനങ്ങള്‍ നില്‍ക്കാനായി തയാറാക്കിയ  ചതുപ്പുപോലുള്ള ഭാഗമായ  റിസ ഏരിയ അടക്കം വികസിപ്പിക്കേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ എ 330 വിഭാഗത്തിലുള്ള ഇടത്തരം  വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താനുളള അനുമതി  നല്‍കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റിയും ഡി.ജി.സി.എ യോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍  ഡി.ജി.സി.എ നടത്തിയ  പരിശോധനാ റിപ്പോര്‍ട്ട് പോലും പരിഗണിക്കാതെയാണ്  ഇത്തവണ നെടുമ്പാശേരിയില്‍ നിന്ന് ഹജ്ജ്  വിമാന സര്‍വിസിന് ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്.
   9383 അടിയാണ് കരിപ്പൂര്‍ റണ്‍വേയുളളത്.  എന്നാല്‍ ലഖ്‌നോ വിമാനത്താവളത്തില്‍ 9180 അടി മാത്രമാണുള്ളത്. ഇവിടെ ഹജ്ജ് സര്‍വിസ് അനുവദിച്ചിട്ടുമുണ്ട്. എ.ബി.330, എ.ബി.320, 321  ഇനത്തിലുള്ള  വിമാനങ്ങള്‍ക്കാണ് ഇവിടെ നിന്ന് അനുമതി.  12,960  ഹജ്ജ് തീര്‍ഥാടകരാണ്  ലഖ്‌നോവില്‍ നിന്നുള്ളത്. എന്നാല്‍ അതിലും കൗതുകകരമായ മറ്റൊരുകാര്യം, റണ്‍വേ നവീകരണം  ഈയടുത്ത് നടന്ന 7500 അടിമാത്രമുള്ള ബിഹാറിലെ   ഗയ വിമാനത്താവളത്തിലും എ.ബി 320 ഇനത്തില്‍ പെട്ട വിമാനം ഉപയോഗിച്ച്  ഹജ്ജ്  സര്‍വിസ്  നടത്തുന്നത്  പരിഗണനയിലുണ്ടെന്നതാണ്.
റണ്‍വേ  റീകാര്‍പ്പറ്റിങിന്റെ പേരില്‍  2015 മെയ് മുതലാണ് വലിയ വിമാനങ്ങള്‍  കരിപ്പൂരില്‍ നിര്‍ത്തലാക്കിയത്. റണ്‍വേ പ്രവൃത്തികള്‍ പൂര്‍ത്തിയായെങ്കിലും നീളം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന് ഡി.ജി.സി.എ  തീരുമാനമെടുക്കുകയായിരുന്നു.  നിര്‍ത്തലാക്കിയ വലിയ വിമാനങ്ങള്‍  കരിപ്പൂരില്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നവംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം  വ്യോമയാന മന്ത്രി അശോക് ഗജപതിരാജുവിനെ സന്ദര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കരിപ്പൂരില്‍  വലിയ വിമാനങ്ങള്‍ ഇറക്കുന്നതിന്  പ്രാപ്തമാണോ എന്ന് പരിശോധിക്കാന്‍ ഡി.ജി.സി.എ സംഘത്തെ അയക്കുമെന്ന്  കേന്ദ്ര മന്ത്രി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഡി.ജി.സി.എ സംഘം കരിപ്പൂരില്‍  പരിശോധനക്കെത്തിയത്. ഈ പരിശോധനാ റിപ്പോര്‍ട്ടാണ് കേന്ദ്രം നിരാകരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  3 months ago
No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  3 months ago
No Image

കേരളത്തില്‍ ഒരാള്‍ക്കു കൂടി എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

Kerala
  •  3 months ago
No Image

ഗസ്സക്കുമേലും ഇസ്‌റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍  മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ

International
  •  3 months ago