HOME
DETAILS
MAL
ആര്.എസ്.എസ് സ്ത്രീവിരുദ്ധ സംഘടന: രാഹുല്‍ ഗാന്ധി
backup
January 31 2018 | 22:01 PM
ഷില്ലോങ്: ആര്.എസ്.എസ് സ്ത്രീവിരുദ്ധ സംഘടനയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
സ്ത്രീകളെ ദുര്ബലരക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മേഘാലയയിലെ ഷില്ലോങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ അദ്ദേഹം ആരോപിച്ചു.
സമൂഹത്തില്‍ ഭീതി പടര്‍ത്താതെ ബി.ജെ.പിക്ക് ഭരണത്തിലെത്താന്‍ കഴിയില്ല. ഇന്ന് നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ഇടമുണ്ട്.
രാജ്യത്തിന്റെ നയതീരുമാനങ്ങളില്‍ അവര്‍ക്ക് സുപ്രധാന പങ്കുവഹിക്കാനും കഴിയും. എന്നാല്‍ ആര്.എസ്.എസ് ഒരിക്കലും സ്ത്രീകളുടെ അവകാശങ്ങളില്‍ വിശ്വസിക്കുന്നില്ല.
ആര്.എസ്.എസിന്റെ രാഷ്ട്രീയ മുഖമായ ബി.ജെ.പി അധികാരത്തിലെത്തുകയാണെങ്കില്‍ മേഘാലയയുടെ സംസ്കാരത്തിനും മതവിശ്വാസങ്ങള്‍ക്കും ഭീഷണിയായി മാറുമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."