കിഫ്ബി പാളിയിട്ടില്ല: തോമസ് ഐസക്
തിരുവനന്തപുരം: അടിസ്ഥാനസൗകര്യ വികസനത്തിന് പണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) പാളിയിട്ടില്ലെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കിഫ്ബിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ധനമന്ത്രി മറുപടി നല്‍കിയത്. പെന്ഷന് പ്രായം കൂട്ടുന്നത് ഉള്‍പ്പെടെയുള്ള ആശങ്കകളെല്ലാം ബജറ്റ് കഴിയുന്നതോടെ മാറും.
കിഫ്ബി വകുപ്പുകള്‍ വിഭാവനംചെയ്യുന്ന പ്രവൃത്തികള്‍ക്ക് വായ്പ നല്കുന്ന ധനകാര്യ സ്ഥാപനമല്ല. അനുവാദംകിട്ടുന്ന പ്രവൃത്തികള്‍ പൂര്ത്തീകരിച്ചുവന്നാല് ബില്ല് കാലതാമസം കൂടാതെ നല്‍കുകയാണ് ചെയ്യുന്നത്. അതിനുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്. നിയമപ്രകാരം സര്‍ക്കാര്‍ കിഫ്ബിക്ക് കൈമാറേണ്ട പണം നല്‍കുന്നുണ്ട്. നബാര്‍ഡില്‍ നിന്ന് 4,000 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വായ്പ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്. 2,000 കോടിയുടെ ബോണ്ടുകള്‍ പുറപ്പെടുവിക്കാനും തയാറെടുക്കുന്നു. അനുവാദംനല്‍കിയ പദ്ധതികള്‍ പൂര്ത്തീകരിച്ചുവരുമ്പോള് പണം അനുവദിക്കുന്നതിന് ഒരു തടസവും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."