HOME
DETAILS
MAL
ത്രിപുര മുഖ്യമന്ത്രിയുടെ സമ്പാദ്യം 3,930 രൂപ മാത്രം
backup
January 31 2018 | 22:01 PM
അഗര്‍ത്തല: രാജ്യത്തെ ദരിദ്രനായ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ എന്ന ഒരുത്തരം മാത്രമേയുള്ളൂ. മുഖ്യമന്ത്രിയെന്ന നിലയില്‍ ലഭിക്കുന്ന ശമ്പളം മുഴുവനും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ അദ്ദേഹം പാര്‍ട്ടിക്ക് നല്‍കുകയും പാര്‍ട്ടി നല്കുന്ന 5000 രൂപ ചെലവിനായി വിനിയോഗിക്കുകയുമാണ് ചെയ്യുന്നത്. നാമനിര്‍ദേശ പത്രികയോടൊപ്പം നല്കിയ സത്യവാങ്മൂലത്തിലാണ് കൈയ്യില്‍ 1,520 രൂപയും ബാങ്ക് നിക്ഷേപമായി 2,410 രൂപയും അടക്കം 3,930 രൂപ മാത്രമാണ് ഉള്ളതെന്ന് വെളിപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."