നിറം മങ്ങാതെ സ്‌നേഹ വിരുന്ന് പദ്ധതി
കോട്ടയം: വിശക്കുന്നവന്റെ വിശപ്പകറ്റാന്‍ ആരംഭിച്ച സ്‌നേഹ വിരുന്ന് പദ്ധതിക്ക് മാസങ്ങള്‍ പിന്നിടുമ്പോഴും മികച്ച പ്രതികരണം. സര്‍ക്കാര്‍ പദ്ധതികളില്‍ ഭൂരിഭാഗവും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുമ്പോഴാണ് ജില്ലാ ഭരണകൂടം മികച്ച രീതിയില്‍ പദ്ധതി മുന്‍പോട്ട് കൊണ്ടുപോകുന്നത്.
എല്ലാദിവസവും വിശക്കുന്നവന് അന്നം നല്‍കുവാനുള്ള പദ്ധതി കൃത്യമായി കൊണ്ടുപോകാന്‍ ഭരണകൂടവും ഇവര്‍ക്ക് എല്ലാ സഹായവും ചെയ്യാന്‍ ഹോട്ടല്‍ അധികൃതരും ഒരുപോലെ നില്‍ക്കുന്നുവെന്നതാണ് പദ്ധതിയുടെ പ്രത്യേകത. പദ്ധതിയാരംഭിച്ച് മാസങ്ങള്‍ പിന്നിടുമ്പോഴും കൂപ്പണുമായി എത്തുന്നവരെ സ്വീകരിക്കുന്നതിലുള്ള ഹോട്ടല്‍ ജീവനക്കാരുടെ രീതിയും അഭിനന്ദനാര്‍ഹം തന്നെ.
ഇഷ്ടപ്പെടുന്ന ഭക്ഷണം വയറുനിറച്ചു നല്‍കാന്‍ അവര്‍ തയാര്‍. കൂപ്പണുകള്‍ കൃത്യസമയത്ത് വിതരണം ചെയ്യാന്‍ ജില്ലാ ഭരണകൂടവും വീഴ്ച്ച വരുത്തുന്നില്ലെന്നതും പ്രത്യേകതയാണ്. ആരംഭഘട്ടത്തില്‍ അനര്‍ഹര്‍ ഏറെയും പദ്ധതിയില്‍ ഉള്‍പ്പെട്ടതിനാല്‍ ഇപ്പോള്‍ വളരെ ശ്രദ്ധയോടെ തന്നെയാണ് കൂപ്പണ്‍ വിതരണവും നടക്കുന്നത്.
കോട്ടയം കെ.എസ്.ആര്‍.ടി.സി പൊലിസ് എയ്ഡ് പോസ്റ്റില്‍ നിന്നും കൂപ്പണ്‍ വിതരണം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന മികവ് മാറിയ കാലഘട്ടത്തിന്റെയും ഭരണ മികവിന്റെയും തെളിവാണ്. അര്‍ഹതപ്പെട്ടവരുടെ കരങ്ങളില്‍ പദ്ധതിയുടെ ഗുണഫലം എത്തിക്കുവാന്‍ കഴിയുന്നുവെന്നതും പദ്ധതിയുടെ വിജയം തന്നെ.
എന്നാല്‍ ആദ്യഘട്ടമെന്നപോലെ അധികമാളുകള്‍ ഭക്ഷണം തേടിയെത്താറില്ലെന്നതും ഇപ്പോള്‍ ശ്രദ്ധേയമാണ്. പലപ്പോഴും കൂപ്പണുകള്‍ മിച്ചമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഒരു ദിവസം മൂന്നു കൂപ്പണുകള്‍ മാത്രമാകും ഒരു സ്ഥലത്തുനിന്ന് ചെലവാകുക. ചില ഹോട്ടലുകളില്‍ ഉപക്ഷോക്താക്കള്‍ എത്താറില്ല എന്നതും വസ്തുതയാണ്.
കോട്ടയം നഗരത്തിലെ ഒരു ഹോട്ടലില്‍ പദ്ധതി പ്രകാരം ആറും തന്നെ കഴിഞ്ഞ മൂന്നു ദിവസമായി എത്തിയിരുന്നില്ല. ഇത്തരത്തില്‍ പൊതുജനം പദ്ധതിയില്‍ നിന്ന് അകലാനുള്ള പ്രധാന കാരണം വ്യക്തമായ സൂചനകള്‍ നല്‍കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ലെന്നതാണ്. കൂപ്പണ്‍ വിതരണം ചെയ്യുന്ന സ്ഥലങ്ങളില്‍ ഇത്തരം പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങുന്ന ബോര്‍ഡുകള്‍ ഒന്നുംതന്നെയില്ലെന്നതു പദ്ധതിക്കേറ്റ തിരിച്ചടിയാണ്.
ഇത്തരത്തില്‍ വന്‍ പദ്ധതിയായി മാറുന്ന സന്േഹവിരുന്ദിന്റെ ഗുണം പുതിയതായി കോട്ടയത്തെത്തുന്നവര്‍ക്കു ഗുണപ്പെടണമെങ്കില്‍ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതു സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ട നടപടി കൈക്കൊള്ളണം.
പുതുവര്‍ഷത്തില്‍ മുന്‍ മന്ത്രിയും സ്ഥലം എം.എല്‍.എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത പദ്ധതി നാലു മാസം പിന്നിടുമ്പോഴും വിശക്കുന്നവന്റെ വിശപ്പകറ്റാന്‍ കഴിയുന്നുവെന്നത് അഭിനന്ദനാര്‍ഹം തന്നെ. പക്ഷെ, കൂപ്പണ്‍ വിതരണ കേന്ദ്രത്തില്‍ ഇ്‌പ്പോള്‍ നേരിയ തടസം ഉണ്ടാകുന്നുവെന്നതും പദ്ധതിക്ക് തിരിച്ചടി നേരിടുന്നു.കോട്ടയം ജനറല്‍ ആശുപത്രിയിലെ പൊലിസ് എയ്ഡ് പോസ്റ്റിലെ കൂപ്പണ്‍ വിതരണം നിലച്ചിരിക്കുകയാണ്. കാര്യം തിരക്കിയപ്പോള്‍ ലഭിച്ചമറുപടി ഒരാഴ്ച്ചയായി കൂപ്പണ്‍ എത്തിച്ചിട്ടെന്നാണ്. ഇത്തരത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയ വീഴ്ച്ചകള്‍ പിന്നീട് പദ്ധതിയില്‍ വീഴ്ച്ച വരാന്‍ സാധ്യതയേറെയാണ്. ജനോപകാരപ്രദമായ പദ്ധതി കൂടുതല്‍ വിപുലീകരിക്കേണ്ട സമയത്ത് ഇത്തരത്തില്‍ വിവിധയിടങ്ങളില്‍ കൂപ്പണ്‍ വിതരണം നിലച്ചാല്‍ പദ്ധതിക്ക് തിരിച്ചടിയാകും.
കോട്ടയം ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കേരള ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ ഘടകം എന്നിവരാണ് സ്‌നേഹ വിരുന്ന് പദ്ധതിക്ക് പിന്നില്‍. നഗരത്തിലെ 26 ഹോട്ടലുകള്‍ വഴിയാണ് ഭക്ഷണ വിതരണം. ഒരു ഹോട്ടലില്‍നിന്ന് അഞ്ച് പേര്‍ക്ക് എന്ന തരത്തിലാണ് ഭക്ഷണവിതരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസം 130 പേര്‍ക്ക് ഇത്തരത്തില്‍ ഭക്ഷണം നല്‍കാമെന്ന കണക്കുകൂട്ടലിലായിരുന്നു പദ്ധതി ആരംഭിച്ചത്.ഒന്നര മാസത്തിനുള്ളില്‍ വിതരണം ചെയ്തത് 2500 പൊതി ഭക്ഷണം.
ദിവസവും രാവിലെ പത്ത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ കോട്ടയം കലക്ടറേറ്റ്, നാഗമ്പടം എയ്ഡ് പോസ്റ്റ്, കെ എസ് ആര്‍ ടി സി, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലാണ് പാസ് വിതരമം ചെയ്യുന്നത്. ദൂരെ സ്ഥലങ്ങളില്‍നിന്ന് യാത്ര ചെയ്ത് റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും എത്തുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യുന്ന വന്‍ പദ്ധതിയാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്. നിരവധി പേര്‍ ഭക്ഷണം കഴിക്കാന്‍ കാശില്ലാതെ വലയുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം ഇത്തരം ഒരു പദ്ധതിക്ക് ചുക്കാന്‍ പിടിച്ചത്.
ഭക്ഷണം ഹോട്ടലുകളില്‍ ഇരുന്ന് തന്നെ കഴിക്കുകയോ ഭക്ഷണപൊതി വാങ്ങി കൊണ്ടുപോകുകയോ ചെയ്യാം. ഹോട്ടലുകളിലെ സ്‌പെഷ്യല്‍ വിഭവങ്ങള്‍ ഒഴികെയുള്ളവയെല്ലാം ലഭിക്കും.
ഹോട്ടല്‍ ബൂണ്‍, ഹോട്ടല്‍ കിന്‍സ് ബസേലിയസ് കോളജിന് എതിര്‍വശം, ഹോട്ടല്‍ ഗണേശ ഭവന്‍ കലക്ടറേറ്റിന് സമീപം, ഹോട്ടല്‍ ആനന്ദമന്ദിരം തിരുനക്കര, ദുബായ് റസ്‌റ്റോറന്റ് പോസ്റ്റ് ഓഫീസ് റോഡ്, അറേബ്യന്‍ റസ്‌റ്റോറന്റ് മുന്‍സിപ്പാലിറ്റിക്ക് സമീപം, അമൂല്യ ഹോട്ടല്‍ പുളിമൂട് ജംഗ്ഷന്‍, ഇംപീരിയല്‍സ് ടി ബി റോഡ്, മണിപ്പുഴ വൈശാലി ടി ബി റോഡ്, ഹോട്ടല്‍ ദ പാരീസ് കെ എസ് ആര്‍ ടി സിക്ക് സമീപം, ഹോട്ടല്‍ സിറിയം ടി ബി റോഡ്, ഹോട്ടല്‍ ഷാലിമാര്‍ കോടിമത ഗ്രീന്‍ലീഫ് റെസ്റ്റോറന്റ്, ഹോട്ടല്‍ ആനന്ദ് കെ കെ റോഡ്, ഹോട്ടല്‍ പ്ലാസ അനുപമ തിയേറ്ററിന് എതിര്‍വശം, ഹോട്ടല്‍ വിക്ടറി കലക്ടറേറ്റിന് എതിര്‍വശം, ഹോട്ടല്‍ മാലി ഉഡുപ്പി, ഹോട്ടല്‍ ഇമ്മാനുവേല്‍ റെയില്‍വേ സ്റ്റേഷന് സമീപം, ഹോട്ടല്‍ രമ്യ നാഗമ്പടം, ഹോട്ടല്‍ സംസം, ഹോട്ടല്‍ രമ്യ കഞ്ഞിക്കുഴി, ഹോട്ടല്‍ പാലക്കട എസ് ബി ടിക്ക് എതിര്‍വശം, ഹോട്ടല്‍ താലി മനോരമക്ക് എതിര്‍വശം, ഹോട്ടല്‍ കുമരകം തിരുനക്കര, ഹോട്ടല്‍ താജ് ചുങ്കം എന്നിവയാണ് പദ്ധതിയുമായി സഹകരിക്കുന്ന ഹോട്ടലുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."