അഫ്ഗാന്റെ 70 ശതമാനം പ്രദേശങ്ങളും താലിബാന് ഭീഷണിയില്‍
കാബൂള്‍: അഫ്ഗാന്റെ 70 ശതമാനം പ്രദേശങ്ങളും താലിബാന് ഭീഷണിയിലെന്ന് ബി.ബി.സി നടത്തിയ പഠനം. രാജ്യത്തെ 14 ജില്ലകള്‍ (രാജ്യത്തിന്റെ നാലു ശതമാനം) പൂര്‍ണമായും താലിബാന് ഭീഷണിയിലാണ്. 66 (263 ജില്ലകള്‍) ശതമാനം മേഖലകളില്‍ പ്രവര്‍ത്തനം സജീവമാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
അഫ്ഗാനില്‍ മുമ്പെങ്ങുമില്ലാത്തവിധം ഐ.എസിന്റ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്, എന്നാല്‍ താലിബാനെ അപേക്ഷിച്ച് ഐ.എസിന് ഇവിടെ ശക്തി കുറവാണ്. അടുത്തിടെ നാറ്റോസഖ്യം പുറത്തുവിട്ട കണക്കിനേക്കാള്‍ മുകളിലാണിത്.
15 മില്യണ്‍ ജനങ്ങള്‍ ജീവിക്കുന്നത് താലിബാന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ്. രാജ്യത്തെ ആകെ ജനസംഖ്യയുടെ പകുതി വരുമിത്. അഫ്ഗാനിലെ 399 ജില്ലകളിലാണ് പഠനം നടത്തിയത്.
ഇതില്‍ 122 ജില്ലകളില്‍ (രാജ്യത്തിന്റ 30 ശതമാനം) മാത്രമാണ് അഫ്ഗാന് സര്‍ക്കാരിന് പരമാധികാരമുള്ളത്. ഈ മേഖലകളിലും താലിബാന് കടന്നുകയറ്റങ്ങല്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. 30 ജില്ലകളിലാണ് ഐ.എസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇവിടങ്ങളില്‍ അവര്‍ക്ക് പൂര്‍ണ നിയന്ത്രണമില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ മാസം തന്നെ നിരവധി തീവ്രവാദി ആക്രമണങ്ങളാണ് അഫ്ഗാനില്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ പലതിന്റെയും ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."