മന്ത്രിമാരോട് മൂന്നുമാസത്തെ യാത്രാവിവരങ്ങള്‍ സമര്‍പ്പിക്കാന്‍ മോദി
ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്നുമാസത്തെ യാത്രാവിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കാബിനറ്റ് യോഗത്തില്‍ മോദി മന്ത്രിമാര്‍ക്കു നിര്‍ദേശം നല്‍കി.
അടുത്ത തിങ്കളാഴ്ച്ചയ്ക്കകം വിവരങ്ങള്‍ സമര്‍പ്പിക്കാനാണു നിര്‍ദേശം. ഗ്രാമീണ വികസന മന്ത്രി നരേന്ദ്ര സിങ് തോമറിന് വിവരങ്ങള്‍ ശേഖരിക്കാനുള്ള ചുമതലയും നല്‍കിയിട്ടുണ്ട്.
നോട്ടുനിരോധനമടക്കമുള്ള സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ പദ്ധതികളെ മന്ത്രിമാര്‍ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പാക്കാനാണു നടപടിയെന്നാണ് അറിയുന്നത്. ഇതിനായി സ്വന്തം മണ്ഡലങ്ങള്‍ക്കു പുറത്തു സന്ദര്‍ശനം നടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കും. മന്ത്രിമാര്‍ ഓഫിസ് കാര്യങ്ങളും പുറത്തെ ഉത്തരവാദിത്തങ്ങളും കൃത്യമായി നിര്‍വഹിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കുകയും ലക്ഷ്യമിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."