HOME
DETAILS

ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമം സൈറ്റ് താല്‍ക്കാലികമായി പൂട്ടി

  
backup
February 13 2017 | 03:02 AM

%e0%b4%86%e0%b4%ad%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b2%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8


ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമം. ഇതേതുടര്‍ന്ന് സൈറ്റ് അധികൃതര്‍ താല്‍ക്കാലികമായി പൂട്ടി.വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമം നടന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് സൈറ്റ് പൂട്ടിയത്. കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സംഘം സംഭവം അന്വേഷിക്കുകയാണെന്നും വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ മാസം പാകിസ്താനുമായി ബന്ധമുള്ള സംഘം ദേശീയ സുരക്ഷാ ഗാര്‍ഡിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരുന്നു. ഹാക്ക് ചെയ്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയുള്ള അസഭ്യങ്ങളും ഇന്ത്യാവിരുദ്ധ സന്ദേശങ്ങളും കൊണ്ട് സൈറ്റിന്റെ ഹോംപേജ് വികൃതമാക്കുകയായിരുന്നു. 'എലോണ്‍ ഇഞ്ചക്ടര്‍' എന്ന് ഹാക്കര്‍മാര്‍ സ്വയം പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.
അടുത്തിടെ പുറത്തുവന്ന വിവരമനുസരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ 700ഓളം വെബ്‌സൈറ്റുകള്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സൈബര്‍ കുറ്റകൃത്യം ആരോപിച്ച് 8,348 പേര്‍ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  23 minutes ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  4 hours ago