നോട്ടുനിരോധനം 2016ലെ ഏറ്റവും വലിയ അഴിമതി: ചിദംബരം
മുംബൈ: നോട്ടുനിരോധനം 2016ലെ ഏറ്റവും വലിയ അഴിമതിയെന്നു മുന്‍ കേന്ദ്ര സാമ്പത്തികകാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 6-6.5 ശതമാനമായി താഴും. ഇതു നേരത്തെ ആര്‍.ബി.ഐയും സി.എസ്.ഒയും(സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍) പ്രവചിച്ചതിനെക്കാളും താഴ്ന്ന നിലയാണെന്നും ചിദംബരം പറഞ്ഞു.
മുംബൈയില്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചിദംബരം. സി.എസ്.ഒ 7.1 ഉം ആര്‍.ബി.ഐ 6.9 ഉം ശതമാനം വളര്‍ച്ചയാണ് 2016-17 വര്‍ഷത്തില്‍ പ്രവചിച്ചത്. എന്നാല്‍ വളര്‍ച്ച ഇതിലും താഴുമെന്നും 2018-19 വര്‍ഷത്തിലും ഇതേ സ്ഥിതി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോട്ടുനിരോധനത്തിന്റെ അബദ്ധം അധികം വൈകാതെത്തന്നെ സര്‍ക്കാര്‍ തിരിച്ചറിയും. നോട്ടുനിരോധനം നടത്തി നോട്ടിനു മൂല്യമുണ്ടാക്കുകയാണ് തങ്ങളെന്നാണു കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇതെന്തു തമാശയാണെന്നും ചിദംബരം പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."