അഭയ കേസ്: പ്രതികള്‍ക്ക് കോടതിയുടെ അന്ത്യശാസനം
തിരുവനന്തപുരം: അഭയകേസിലെ പ്രതികള്‍ക്ക് കോടതിയുടെ അന്ത്യശാസനം. പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി ഏഴ് വര്‍ഷമായി നീട്ടുകൊണ്ടുപോയതിനാണ് കോടതി വിമര്‍ശനം. മൂന്ന് പ്രതികളുടേയും അഭിഭാഷകര്‍ വീണ്ടും സമയം നീട്ടിചോദിച്ചപ്പോഴാണ് തിരുവനന്തപുരം സി.ബി.ഐ കോടതി വിമര്‍ശനം ഉന്നയിച്ചത്.
പ്രതികള്‍ നല്കിയ വിടുതല്‍ ഹരജിയില്‍ നാളെമുതല്‍ വാദം കേള്‍ക്കും.
കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ കെ.ടി മൈക്കിളിനെ കോടതി പ്രതിചേര്‍ത്തിരുന്നു.
തെളിവ് നശിപ്പിച്ചതില്‍ ഗൂഢാലോചനയുണ്ടെന്നും അതിനാല്‍ കേസ് അന്വേഷിച്ച് ഉദ്യോഗസ്ഥനെ പ്രതി ചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് ജോമോന് പുത്തന്‍ പുരയ്ക്കല്‍ കോടതിയില്‍ നല്കിയ ഹരജിയില്‍ വിശദമായ വാദം കേട്ടതിനു ശേഷമാണ് മൈക്കിളിനെ പ്രതി ചേര്‍ക്കാന്‍ കോടതി തീരുമാനിച്ചത്. ഇന്ന് നേരിട്ട് ഹാജരാവാന്‍ കോടതി മൈക്കിളിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃകയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരാണ് കേസിലെ ആദ്യ മൂന്നു പ്രതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."