ഹുറൂബാക്കിയ ശേഷം ജോലി ചെയ്യിച്ചു; കോടതിയുടെ ഇടപെടലില്‍ യുവാവിന് മോചനം
ജിദ്ദ:മലയാളിയെ ഹുറൂബാക്കിയ ശേഷം രണ്ടുമാസത്തോളം ജോലി ചെയ്യിച്ച തൊഴിലുടമക്ക് കോടതിയുടെ ശാസന. ഹുറൂബ് നീക്കാനും നടപടിയായി. ജുബൈല്‍ റോയല്‍ കമ്മിഷനില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന പാലക്കാട് സ്വദേശി പ്രസാദി(34)നാണ് തൊഴില്‍ കോടതിയുടെ സഹായത്തില്‍ ഹുറൂബ് നീക്കി പുതിയ സ്പോണ്‍സറെ കണ്ടെത്തി ജോലി മാറാന്‍ സാധിച്ചത്. ആറു മാസം മുന്‍പ് റോയല്‍ കമ്മിഷനില്‍ താമസിക്കുന്ന ഒരു സ്വദേശിയുടെ കീഴില്‍ എത്തി ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. മൂന്നു മാസത്തിനുശേഷം ഒരു ഇന്നോവ എടുത്തു നല്കി. പുറത്തുപോയി ഓടാനും ആവശ്യപ്പെട്ടു. ഇതിനു നിശ്ചിത തുക ഉടമക്ക് നല്‍കാനും നിര്‍ദേശിച്ചിരുന്നു. ഇതിനിടെ കാര്‍ അഗ്നിക്കിരയായി. അഗ്നിശമന സേന എത്തി ഇഖാമ പരിശോധിച്ചപ്പോഴാണ് ഹുറൂബ് ആയകാര്യം അറിയുന്നത്.
തുടര്‍ന്ന് തൊഴില്‍ വകുപ്പിനു കൈമാറി. അവരില്‍ നിന്നാണ് രണ്ടുമാസം മുമ്പ് തന്നെ ഹുറൂബ് ആക്കിയ വിവരം പ്രസാദ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."