ഹറമൈന്‍ ട്രെയിന്‍ ഉദ്ഘാടനം വൈകും
ജിദ്ദ:മക്കാ മദീന പുണ്യ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ റെയില്‍വേ പദ്ധതി ഉദ്ഘാടനം വൈകും. ഈ വര്‍ഷം അവസാനത്തോടെ ഉദ്ഘാടനം ചെയ്യുമെന്ന് നേരത്തെ പ്രഖ്യാച്ചിരുന്നെങ്കിലും 2018 അവസാനത്തോടെയായിരിക്കും ഉദ്ഘാടനം ചെയ്യുക.
ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ വികസന പദ്ധതി പൂര്‍ത്തീകരിക്കാന്‍ താമസം നേരിടുന്നത് കൊണ്ടാണ് പ്രവര്‍ത്തനം തുടങ്ങുന്നത് വൈകുന്നത്. നേരത്തെ 2017 അവസാനത്തോടെ ഹറമൈന്‍ റെയില്‍വേയുടെ മക്ക സ്റ്റേഷന് മുതല്‍ മദീന സ്റ്റേഷന് വരെ പരീക്ഷണ ഓട്ടം നടത്തുമെന്നും 2018 നു മുന്‍പായി റെയില്‍വേ ഉപയോഗയോഗ്യമാവുമെന്നും അറിയിച്ചിരുന്നു. ഹറമൈന്‍ പദ്ധതി റെയില്‍വേ ജിദ്ദ വിമാനത്താവളവുമായി ബന്ധപ്പെടുത്തിയിരുന്നതിനാല് വിമാനത്താവള പദ്ധതി പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കേണ്ടിവരും. 2018 അവസാനത്തോടെയായിരിക്കും ഇത് പൂര്‍ത്തിയാകുക. ഹറമൈന്‍ പ്രോജക്ടിന്റെ നിര്‍മാണത്തിനും പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കും കോണ്‍ട്രാക്ട് എടുത്തിട്ടുള്ള സഊദി സ്പെയിന് കമ്പനിയുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഹറമൈന്‍ പ്രോജക്ട് ഡയറക്ടര്‍ ഡോ.ഗില്മാന് ബസാം വ്യക്തമാക്കിയതാണിക്കാര്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."