എസ്.കെ.ഐ.സി റിയാദ് മനുഷ്യജാലിക സംഘടിപ്പിച്ചു
റിയാദ്: റിപ്പബ്ളിക് ദിനത്തോടനബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് നടത്തിയ മനുഷ്യജാലികയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് എസ്.കെ.ഐ.സി റിയാദ് മനുഷ്യജാലിക സംഘടിപ്പിച്ചു.
വിഭാഗീയതയും വിദ്വേഷവും ശക്തമാകുന്ന വര്‍ത്തമാനത്തില്‍ മനുഷ്യജാലികയുടെ പ്രസക്തിയേറുകയാണന്നും പൈതൃകത്തിന്റെ നന്മപ്രചരിപ്പിക്കാന് എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന മനുഷ്യജാലിക കാലികവും അഭിനന്ദനാര്ഹവുമാണന്നും ജാലികയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
അബുട്ടി മാസ്ററര് 'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയ പ്രഭാഷണം നടത്തി. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു. മുസ്തഫ ബാഖവി പെരുമുഖം അധ്യക്ഷത വഹിച്ചു. സലീം വാഫി മൂത്തേടം പ്രതിജ്ഞ ചൊല്ലികൊടുത്തു. അബ്ദുറഹ്മാന് ഹുദവി പട്ടാമ്പി ദേശീയോദ്ഗ്രഥന ഗാനാലാപനം നടത്തി.
സി എം കുഞ്ഞി കുമ്പള, അഡ്വ: അനീര്‍ ബാബു, മുഹമ്മദ് ഹനീഫ്, സിറാജ് മാസ്ററര് മാണിയുര്‍, ശാഹുല്‍ ഹമീദ് തങ്ങള്‍, ജയന് കൊടുങ്ങല്ലൂര്‍, അലവിക്കുട്ടി ഒളവട്ടൂര്‍, അബൂബക്കര്‍ ഫൈസി വെളളില, ഇര്‍ശാദ് ദാരിമി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോക്ടറേററ് നേടിയ മോഡേണ്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹനീഫിന് എന്‍. സി. മുഹമ്മദ് ഉപഹാരം നല്കി. ഹബീബുളള പട്ടാമ്പി സ്വാഗതവും ബഷീര്‍ സുല്ല്യ നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."