മക്കയില്‍ തീര്‍ഥാടകരുടെ യാത്രക്ക് 300 കോടി റിയാലിന്റെ പദ്ധതി ഒന്നാം ഘട്ട പദ്ധതിയില്‍ 500 ബസുകള്‍
റിയാദ്: തീര്‍ഥാടകരുടെ സുഗമമായ യാത്രക്ക് ഗതാഗത മേഖലയില്‍ വികസനം നടപ്പാക്കാനൊരുങ്ങി മക്ക ഗവര്‍ണറേറ്റ്. 312 കോടി റിയാലിന്റെ പദ്ധതിയാണ് ഒരുങ്ങുന്നത്.
ഹറം സന്ദര്‍ശിക്കുന്ന തീര്‍ഥാടകര്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനു ഒന്നാംഘട്ട മക്ക പൊതുഗതാഗത പദ്ധതിക്ക് കീഴില്‍ അഞ്ഞൂറ് ബസുകളായിരിക്കും രംഗത്തിറക്കുക. പദ്ധതിക്ക് സല്മാന് രാജാവ് അനുമതി നല്‍കിയതിന് പിന്നാലെയാണ് മക്ക ഗവര്‍ണറേറ്റ് വിപുലമായ സംവിധാനങ്ങള്‍ പ്രഖ്യാപിച്ചത്.
തീര്‍ഥാടകരുടെ യാത്രകള്‍ സുഖകരമാക്കുന്നതിനു പുതിയ പദ്ധതികള്‍ സഹായകരമാകുമെന്ന് മക്ക മേയര്‍ ഡോ. ഉസാമ അല്‍ബാര്‍ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന് നാഷനല്‍ എക്സ്പ്രസ് കമ്പനിയും ഹാഫില്‍ കമ്പനിയും ചേര്‍ന്ന് സ്ഥാപിച്ച കണ്‍സോര്‍ഷ്യത്തെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. മക്ക നഗരത്തില്‍ 12 റൂട്ടുകളിലാണ് ബസ് സര്‍വിസ് ഉണ്ടണ്ടാവുക. അഞ്ചു റൂട്ടുകളില്‍ ബസ് സര്‍വിസിനായി പ്രത്യേക ട്രാക്കുകളുമുണ്ടണ്ടാകും. ജിദ്ദ എക്സ്പ്രസ് റോഡ്, മദീന, അലീത്, സൈല്‍ എന്നീ പ്രവേശന കവാടങ്ങളിലെ നാല് പാര്‍ക്കിംഗുകളില്‍ നിന്നും ഹറമിലേക്കും തിരിച്ചും യാത്രക്കാരെ എത്തിക്കുന്നതിനും സര്‍വിസുകള്‍ ഉണ്ടണ്ടാകും. പത്തു വര്‍ഷത്തിനുള്ളിലാണ് പദ്ധതി പ്രാവര്‍ത്തികമാക്കുക.
സ്വകാര്യ മേഖലയുമായി സഹകരിച്ചു മക്ക മെട്രോ പദ്ധതി നടപ്പാക്കുന്നതിനും സല്മാന് രാജാവ് അനുമതി നല്‍കിയിട്ടുണ്ടണ്ട്. ആദ്യ ഘട്ടമായ ഗ്രീന്‍ ലൈന്‍ 11 കിലോമീറ്ററില്‍ ഏഴ് സ്റ്റേഷനുകളോട് കൂടിയതാണ്.
മിനയിലെ മശാഇര്‍ മെട്രോ സ്റ്റേഷനുമായും മസ്ജിദുല്‍ ഹറമിനടുത്ത് വടക്ക് മര്‍വ സ്റ്റേഷനുമായും ഇതിനെ ബന്ധിപ്പിക്കും. മക്ക പ്രവേശന കവാടമായ പടിഞ്ഞാറ് റുസൈഫയിലെ അല്‍ഹറമൈന്‍ സ്റ്റേഷനുമായും മെട്രോയെ ബന്ധിപ്പിക്കുമെന്ന് മക്ക മേഖല ഗവര്‍ണറേറ്റ് വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."