HOME
DETAILS

പൗരത്വ നിയമം ലഘൂകരിക്കല്‍ ഹിതപരിശോധനയെ അനുകൂലിച്ച് സ്വിറ്റ്‌സര്‍ലന്റ്

  
backup
February 13 2017 | 03:02 AM

%e0%b4%aa%e0%b5%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%b5-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%b2%e0%b4%98%e0%b5%82%e0%b4%95%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d


സൂറിച്ച്: സ്വിറ്റ്‌സര്‍ലന്റില്‍ മുസ്‌ലിം വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ  പൗരത്വ നിയമം ലഘൂകരിക്കുന്നതിനുള്ള ഹിതപരിശോധന നടന്നു. അഭയാര്‍ഥികള്‍ക്ക് സ്വിസ് പൗരത്വം നല്‍കുന്നതിനുള്ള  നിയമക്കുരുക്ക് ഇല്ലാതാക്കാനാണ് നടപടി. മൂന്നാം തലമുറ അഭയാര്‍ഥികളെ പൗരന്മാരാക്കണോ വേണ്ടയോ എന്ന വിഷയത്തിലാണ് ഹിതപരിശോധന.
നിലവില്‍ സ്വിറ്റ്‌സര്‍ലന്റില്‍ ജനിച്ചാല്‍ മാത്രം പൗരത്വം ലഭിക്കില്ല. മാതാപിതാക്കളും സ്വിസ്പൗരന്മാരാകണം. സ്വിറ്റ്‌സര്‍ലന്റിനു പുറത്തുള്ളവരുടെ പൗരത്വ അപേക്ഷ തീരുമാനമാകാന്‍ 12 വര്‍ഷത്തെ കാത്തിരിപ്പ് വേണം.  പരീക്ഷയും സര്‍ക്കാര്‍ നടത്തുന്ന അഭിമുഖവും പാസാകണം. പൗരത്വം ലഭിക്കാന്‍ സാമ്പത്തിക ചെലവുമുണ്ട്. ഹിതപരിശോധനയുടെ ആദ്യഘട്ട ഫലസൂചനകളും പുറത്തുവന്നു. 59 ശതമാനം സ്വിസ് പൗരന്മാരും നിയമത്തില്‍ ഇളവു നടപ്പാക്കണമെന്ന അഭിപ്രായക്കാരാണ്.
രാജ്യത്ത് ജനിച്ചയാളോട് സ്വിസ് പൗരനാണോയെന്ന് ചോദിക്കേണ്ടിവരുന്നത് പരിഹാസ്യമാണെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഭരണത്തിലുള്ള വലതുപക്ഷ കക്ഷി സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിക്ക് തിരിച്ചടിയാണ് ഹിതപരിശോധനാ ഫലം. പുതിയ നിയമം വന്നാല്‍ അത് ഇസ്്‌ലാമിക വല്‍ക്കരണത്തിന് കാരണമാകുമെന്നാണ് ഹിതപരിശോധനയെ എതിര്‍ക്കുന്നവരുടെ വാദം.  ഇതു വിശദീകരിച്ച് ഇത്തരം വിഭാഗക്കാര്‍ പോസ്റ്റര്‍ പ്രചാരണവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ അഭയാര്‍ഥികളില്‍ മൂന്നില്‍ രണ്ട് ഭാഗവും ഇറ്റാലിയന്‍ അഭയാര്‍ഥികളാണ്. ബാള്‍ക്കണ്‍, തുര്‍ക്കി വംശജരാണ് ശേഷിക്കുന്നവര്‍.
പുതിയ നിയമം വന്നാല്‍ ടൗണ്‍ കൗണ്‍സിലുകള്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ പാസാകുന്നവര്‍ക്ക് പൗരത്വം ലഭിക്കും. പ്രാദേശിക വിവരങ്ങളെ കുറിച്ചാണ് അഭിമുഖത്തില്‍ ചോദ്യം ഉന്നയിക്കുക. കഴിഞ്ഞ 30 വര്‍ഷത്തിനിടെ മൂന്ന് തവണ പൗരത്വ നിയമം ലഘൂകരിക്കാനുള്ള ശ്രമം നടന്നിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു.   




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago