HOME
DETAILS
MAL
'ഒരു കൊല്ലം കൂടിയേ ഉള്ളൂ'- ബജറ്റിനെതിരെ കടുത്ത വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
backup
February 01 2018 | 16:02 PM
ന്യൂഡല്‍ഹി: നിരവധി വാഗ്ദാനങ്ങളുമായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി നല്കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നു വിമര്‍ശിച്ച രാഹുല്‍ ഗാന്ധി, ഇനി ഒരു കൊല്ലം കൂടിയേ ഉള്ളൂവെന്നും പറയുന്നുണ്ട്.
യുവാക്കള്‍ക്ക് ജോലി നല്‍കിയില്ലെന്നും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
നാലു വര്‍ഷം പിന്നിട്ടു, ഇപ്പോഴും കര്‍ഷകര്‍ക്ക് ന്യായവില വാഗ്ദാനം ചെയ്യുന്നു. ബജറ്റുമായി ഒക്കാത്ത ഫാന്‍സി പദ്ധതികള്‍ പ്രഖ്യാപിച്ചു. യുവാക്കള്‍ക്ക് ജോലിയില്ല. ഒരു വര്‍ഷം മാത്രമേ ബാക്കിയുള്ളൂ- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."