HOME
DETAILS
MAL
സംസ്ഥാന ബജറ്റ് ഇന്ന്
backup
February 01 2018 | 20:02 PM
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന്. രാവിലെ ഒന്‍പതിന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കും.
പദ്ധതിയേതര ചെലവുകള്‍ പരമാവധി വെട്ടിച്ചുരുക്കിയും ജനങ്ങളെ കൊതിപ്പിക്കുന്ന വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെയുമാകും ജി.എസ്.ടിക്ക് ശേഷമുള്ള ഐസകിന്റെ ആദ്യ ബജറ്റ്.
സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ കിണഞ്ഞു ശ്രമിക്കുന്ന സര്‍ക്കാര്‍ വരുമാനം കൂട്ടാന്‍ പുതിയ മാര്‍ഗങ്ങള്‍ അവലംബിച്ചേക്കും. അതേസമയം, ക്ഷേമ പദ്ധതികള്‍ ശക്തിപ്പെടുത്തിയേക്കും. ചെലവു ചുരുക്കാന്‍ കര്‍ശന ഇടപെടലുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."