എക്ണോമിക് അസോസിയേഷന് സമ്മേളനം സമാപിച്ചു
കോഴിക്കോട്: ജൈവ ഇന്ധന ഉപയോഗം പൂര്‍ണമായും ഒഴിവാക്കാന്‍ മനുഷ്യരാശി തയാറായാല്‍ മാത്രമേ പരിസ്ഥിതിയുടെ മേലുള്ള ആഘാതം നിയന്ത്രിക്കാന്‍ കഴിയൂവെന്ന് കേരള എക്ണോമിക് അസോസിയേഷന് സമ്മേളനം അഭിപ്രായപ്പെട്ടു. ഭക്ഷ്യധാന്യ ഉല്പാദനത്തിലെ തകര്‍ച്ചയായിരിക്കും പാരിസ്ഥിതിക പ്രത്യാഘാതങ്ങളുടെ അടിയന്തരഫലമെന്നും സമ്മേളനം വിലയിരുത്തി.
സമ്മേളനം കെ.എന്‍ ഹരിലാല്‍ ഉദ്ഘാടനം ചെയ്തു. ജി.എം പിള്ള, പ്രൊഫ. കവികുമാര്‍, ഷൈലേന്ദ്ര യഷ്വന്ത് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മികച്ച സാമ്പത്തിക ശാസ്ത്ര ലേഖനത്തിലുള്ള മാധ്യമ പുരസ്കാരവും കാഷ് അവാര്‍ഡും മനോരമ തിരുവനന്തപുരം ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയത്തിനു സമ്മാനിച്ചു.
ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇമ്പിച്ചിക്കോയ, പ്രൊഫ. മുഹമ്മദ് റഷീദ്, പ്രൊഫ. സാജിദ, പ്രൊഫ. അബ്ദുല്‍ ജബ്ബാര്‍, പ്രൊഫ. ഷിഹാബുദ്ദീന്, പ്രൊഫ. മുഹമ്മദ് കാസിം, പ്രൊഫ. പി.വി യൂസഫലി, പ്രൊഫ. വി.പി രാഘവന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."