HOME
DETAILS
MAL
അഭയ കേസിലെ പ്രതികള്‍ക്ക് കോടതിയുടെ ശാസന
backup
February 01 2018 | 20:02 PM
തിരുവനന്തപുരം: അഭയ കേസിലെ പ്രതികള്‍ക്ക് തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ അന്ത്യശാസന. പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി ഏഴുവര്‍ഷമായി നീട്ടിക്കൊണ്ടുപോകുന്നതാണ് കോടതിയെ പ്രകോപിപ്പിച്ചത്.
ഹരജിയില്‍ നാളെത്തന്നെ വാദം കേള്‍ക്കണമെന്നാണ് കോടതി അന്ത്യശാസന നല്‍കിയത്. ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ ആദ്യ മൂന്നു പ്രതികളാക്കിയാണ് സി.ബി.ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
അടുത്തിടെയാണ് ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന കെ.ടി മൈക്കിളിനെ കേസില്‍ നാലാം പ്രതിയാക്കിയത്. ആദ്യ മൂന്നു പ്രതികളാണ് വിടുതല്‍ ഹരജി നല്‍കിയത്. 1992 മാര്‍ച്ച് 27ന് കോട്ടയത്തെ സെന്റ് പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റിലാണ് സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."