അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടരുത്: എസ്.വൈ.എസ്
കോഴിക്കോട്: വിവിധ സ്ഥലങ്ങളിലായി ന്യൂനപക്ഷങ്ങള്‍ നടത്തിവരുന്ന നിരവധി അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടേറിയറ്റ്.
നിര്‍ധനരും യാത്രാ സൗകര്യങ്ങളില്ലാത്തവരുമായ അനേകായിരം കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്ന കലാലയങ്ങള്‍ക്ക് പൂട്ടിടാനിറങ്ങുന്ന വിദ്യാഭ്യാസ വകുപ്പ് ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന വിദ്യാഭ്യാസ അവകാശത്തില്‍ കൈകടത്തുകയാണ്.
നിലവിലുള്ള സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കി മുന്നോട്ടുപോകാന്‍ നടപടി സ്വീകരിക്കണമെന്നും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. പിണങ്ങോട് അബൂബക്കര്‍,റഹ്മത്തുല്ല ഖാസിമി മൂത്തേടം, സി.എച്ച് മഹ്മൂദ് സഅദി, നാസര്‍ ഫൈസി കൂടത്തായി, മലയമ്മ അബൂബക്കര്‍ ബാഖവി, എ.എം പരീത് എറണാകുളം, ഒ.എം ശരീഫ് ദാരിമി, ടി.കെ മുഹമ്മദ്കുട്ടി ഫൈസി, കുടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.ഇ മുഹമ്മദ് മുസ്‌ലിയാര്‍, സലീം എടക്കര, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഇബ്‌റാഹിം ഫൈസി പേരാല്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ലതീഫ് ഹാജി ബംഗളൂരു, നിസാര്‍ പറമ്പന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."