സമസ്ത ആദര്‍ശ കാംപയിന്‍: ജംഇയ്യത്തുല്‍ ഖുത്വബാ 1000 പ്രഭാഷണങ്ങള്‍ നടത്തും
കോഴിക്കോട്: 100ാം വാര്‍ഷികത്തോടനുബന്ധിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ നടക്കുന്ന ആദര്‍ശ കാംപയിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാഇന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് 1,000 ആദര്‍ശ പ്രഭാഷണങ്ങള്‍ നടത്താന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
ഫെബ്രുവരി 20ന് കോഴിക്കോട് എലത്തൂരില്‍ നടക്കുന്ന'മിഹ്‌റാബ് 'കേരള ഖുത്വബാ സമ്മിറ്റില്‍ ഇതു സംബന്ധമായ പദ്ധതി സമര്‍പ്പിക്കും. മെമ്പര്‍ഷിപ്പ് സ്വീകരിച്ച ഖത്വീബുമാരാണ് സമ്മിറ്റില്‍ സംബന്ധിക്കുന്നത്.
സുന്നി മഹല്ല് ഫെഡറേഷന്‍ നടത്തുന്ന 'ലൈറ്റ് ഓഫ് മദീന'യുടെ പദ്ധതികളും മഹല്ലുകളില്‍ ഖത്വീബുമാര്‍ നിര്‍വഹിക്കേണ്ട നവക്രമങ്ങളെ സംബന്ധിച്ച പ്രൊജക്ടും ഖുത്വബാ സമ്മിറ്റില്‍ സമര്‍പ്പിക്കും. യോഗത്തില്‍ ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട് അധ്യക്ഷനായി. ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു.
നാസര്‍ ഫൈസി കൂടത്തായി, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, ചുഴലി മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, ടി.വി.സി അബ്ദുസമദ് ഫൈസി, മുഹമ്മദ് സ്വാലിഹ് അന്‍വരി ചേകന്നൂര്‍, മുജീബ് ഫൈസി വയനാട്, ശാജഹാന്‍ കാശിഫി കൊല്ലം, ഇ.പി ഹംസ ദാരിമി കാസര്‍കോട്, സിറാജുദ്ദീന്‍ ദാരിമി പയ്യന്നൂര്‍, പി.പി അസ്‌ലം ബാഖവി പാറന്നൂര്‍, ഇ.കെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍ മലപ്പുറം, കെ.സി മുഹമ്മദ് ബാഖവി, സൈതലവി റഹ്മാനി ഗൂഢല്ലൂര്‍, ത്വല്‍ഹത്ത് അമാനി കൊല്ലം, സലാം ഫൈസി മുക്കം, കബീര്‍ അന്‍വരി പട്ടാമ്പി, എ.കെ ആലിപ്പറമ്പ്, ഒ.എം ശരീഫ് ദാരിമി കോട്ടയം, മുഹമ്മദ് ഇസ്മാഈല്‍ ഹുദവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."