വി.കെ രാജു മികച്ച കുറ്റാന്വേഷകന്‍
ചേര്‍ത്തല: മികച്ച കുറ്റാന്വേഷകനുള്ള സംസ്ഥാന പൊലിസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌ക്കാരം ഡിവൈ.എസ്.പി വി.കെ രാജുവിന്. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ വേലിക്കകത്ത് വീട്ടില്‍ രാജു നാലാം തവണയാണ് മികച്ച സേവനത്തിനുള്ള ബഹുമതിക്ക് അര്‍ഹനാകുന്നത്.
തൃശൂരില്‍ മൂന്നര കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ ഒരു തെളിവും ഇല്ലാതിരിന്നിട്ടും ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ ഒന്നരമാസംകൊണ്ട് പ്രതികളെ പിടികൂടിയതിനാണ് ഇത്തവണ പുരസ്‌ക്കാരം ലഭിച്ചത്. 2013ല്‍ മുഖ്യമന്ത്രിയുടെ പൊലിസ് മെഡലും ലഭിച്ചിരുന്നു.
1996ല്‍ സര്‍വിസില്‍ പ്രവേശിച്ച രാജു സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ എസ്.ഐയായും തൃശൂര്‍, എറണാകുളം ജില്ലകളില്‍ സ്റ്റേഷനുകളില്‍ ക്രൈംബ്രാഞ്ചിലും സി.ഐയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017ലാണ് നാദാപുരത്ത് ഡിവൈ.എസ്.പിയായി ചുമതലയേറ്റത്.
തൃശൂര്‍ കാട്ടൂര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതക കേസില്‍ 15 വര്‍ഷത്തിനു ശേഷം പ്രതികളെ പിടികൂടിയതിന് സര്‍ക്കാര്‍ മെഡല്‍ നല്‍കി ആദരിച്ചിരുന്നു.
ഇപ്പോള്‍ യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ പൊലിസ് നടത്തിവരുന്ന 'അരുത് ചങ്ങാതി'യെന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം വഹിക്കുന്നു. ഭാര്യ:ബിന്ദു. മക്കള്‍:അനാമിക,അവന്തിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."