കരിപ്പൂരില്‍ നിന്ന് വലിയ വിമാന സര്‍വിസ് രണ്ടാഴ്ചയ്ക്കകം
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ വലിയ വിമാനങ്ങള്‍ സര്‍വിസ് നടത്തും. ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ബി.എസ് ഭുല്ലാറുമായി നടത്തിയ ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് തീരുമാനമായതായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അറിയിച്ചു. ഇ.ടി മുഹമ്മദ് ബഷീറും ചര്‍ച്ചയില്‍ പങ്കെടുത്തു.
റണ്‍വേ വികസനത്തിന്റെ പേരില്‍ 2015 മെയ് ഒന്നു മുതലാണ് കരിപ്പൂരില്‍ നിന്നും വലിയ വിമാന സര്‍വിസ് നിര്‍ത്തലാക്കിയത്.
എം.പിയായി ചുമതലയേറ്റെടുത്തതു മുതല്‍ വലിയ വിമാനങ്ങളുടെ സര്‍വിസിനായി ശ്രമിക്കുന്നുണ്ടെന്നും വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവുമായി ചര്‍ച്ച നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന വിമാനത്താവള ഉപദേശക സമിതി യോഗം വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് പി.കെ കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തിയിരുന്നു.
സര്‍വിസ് പുനരാരംഭിക്കുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റിയും അനുകൂലമാണ്. ഇതിനുള്ള സൗകര്യങ്ങളും ആയിട്ടുണ്ട്. റണ്‍വേ ആന്‍ഡ് സേഫ്റ്റി ഏരിയയുടെ (റിസ) നീളം 90 മീറ്ററില്‍ നിന്ന് 240 മീറ്ററാക്കി വര്‍ധിപ്പിച്ച് സുരക്ഷ കൂട്ടാനുള്ള പ്രവൃത്തിയും പുരോഗമിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."