HOME
DETAILS

ജനമൈത്രി പേരില്‍ മാത്രം: മട്ടാഞ്ചേരി പൊലിസിനെതിരേ വ്യാപക പരാതി

  
backup
February 13 2017 | 04:02 AM

%e0%b4%9c%e0%b4%a8%e0%b4%ae%e0%b5%88%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82

മട്ടാഞ്ചേരി: മട്ടാഞ്ചേരി സബ് ഡിവിഷനിലെ പൊലിസ് സ്റ്റേഷനുകള്‍ ജനമൈത്രിയാണെങ്കിലും അതെല്ലാം പേരിന് മാത്രമെന്ന് ആക്ഷേപം. ജനമൈത്രി നാമം നഷ്ടപ്പെടുന്ന തരത്തിലുള്ളതാണ് പല ഉദ്യോഗസ്ഥരുടേയും പെരുമാറ്റമെന്നാണ് പരാതി.
ക്രുരമര്‍ദ്ദനങ്ങളും പക്ഷപാത നടപടികളുമായി ജനമൈത്രി സ്റ്റേഷനുകള്‍ ജന വിരുദ്ധ സമീപനവുമായാണ് മുന്നോട്ട് പോകുന്നതെന്നാണ് ആക്ഷേപം. മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ പുതിയതായി വന്ന എസ്.ഐ.ജനങ്ങളോട് വളരെ മോശമായാണ് പെരുമാറുന്നതെന്നാണ് പരാതി.
പരാതിയുമായി എത്തുന്നവരോടും പോലും കുറ്റവാളികളെന്ന പോലെയാണത്രേ ഇദ്ദേഹത്തിന്റെ പെരുമാറ്റം.പഴയ കാലത്തെ പൊലീസിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണത്രേ ഇദ്ദേഹം പെരുമാറുന്നത്.
നിരവധി പരാതികളാണ് പൊലീസിനെതിരെ ഉയരുന്നത്.ചെല്ലാനത്ത് പൊലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളെ തേടി പൊലീസ് വീടുകളില്‍ തേര്‍ വാഴ്ച്ച നടത്തുകയാണെന്നും പരാതിയുണ്ട്.
വര്‍ക്ക് ഷോപ്പ് ഉടമയെ സ്റ്റേഷനില്‍ എത്തിച്ച് ക്രൂര മര്‍ദ്ദനത്തിനിരയാക്കിയ സംഭവം കഴിഞ്ഞ മാസം പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിലാണ് നടന്നത്.ഫോര്‍ട്ട്‌കൊച്ചിയിലും വാഹന പരിശോധനയുടെ പേരില്‍ പൊലീസ് അഴിഞ്ഞാടുകയാണെന്നും പരാതിയുണ്ട്.പൊലീസ് ഇത്തരത്തില്‍ പോകുമ്പോള്‍ മോഷ്ടാക്കളും മറ്റ് ക്രിമിനലുകളും കൊച്ചിയില്‍ അരങ്ങ് വാഴുകയാണ്.മട്ടാഞ്ചേരി നസ്‌റത്ത് പൂട്ടി കിടന്ന വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയ കേസില്‍ പ്രതികളെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.
മുഖം മൂടി ആളുകളെ ഭയപ്പെടുത്തി പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ പരാതി നല്‍കിയിട്ടും പള്ളുരുത്തിയില്‍ യാതൊരു നടപടിയുമുണ്ടായിട്ടില്ലത്രേ. ക്ഷേത്ര ഉത്സവങ്ങളെ നിയന്ത്രിച്ചും ആഘോഷ കേന്ദ്രങ്ങളില്‍ നിന്ന് ജനങ്ങളെ അകറ്റി നിര്‍ത്തിയുമുള്ള പൊലീസ് നടപടികള്‍ ജനമൈത്രി നാമം ഇല്ലാതാക്കുന്നതാണന്ന ചുണ്ടിക്കാട്ടുന്നു.
മനുഷ്യാവകാശ കമ്മീഷന്‍ പൊലീസ് കംപ്ലെയ്റ്റ് അതോറിറ്റി,കോടതി നടപടികള്‍ തുടങ്ങി ഭരണതല ഉന്നതങ്ങളില്‍ നിരന്തര പരാതികള്‍ ക്കിടയാക്കുന്ന ജന വിരുദ്ധ നടപടികളുമായി പശ്ചിമകൊച്ചിയിലെ ജനമൈത്രി പൊലീസ് വിവാദത്തിലാകുകയാണ്.
പുതുവര്‍ഷാഘോഷത്തില്‍ നഗര പ്രവേശന കവാടങ്ങ ളില്‍ സുരക്ഷയുടെ പേരില്‍ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ് താമസക്കാരെപ്പോലും പാതിരാത്രി റോഡില്‍ തടഞ്ഞു നിര്‍ത്തിയത് വിവാദമായിരുന്നു. ആഘോഷ കേന്ദ്രങ്ങളില്‍ സുരക്ഷയൊരുക്കുന്നതിന് പകരം അവയെ തടയുവാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ ജനങ്ങള്‍ ജനമൈത്രി പൊലീസിനെതിരെ ശക്തമായ പ്രക്ഷോഭത്തി നൊരുങ്ങുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  17 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  18 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  18 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  18 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  18 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  18 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  18 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  18 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  18 days ago