ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ടിവരും: മുഖ്യമന്ത്രി
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡീസല്‍ വിലവര്‍ധന മോട്ടോര്‍ വ്യവസായത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.
പണിമുടക്ക് ഒഴിവാക്കണമെങ്കില്‍ ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാണ് ബസുടമകള്‍ പറയുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ ഉടന്‍ നടപടി സ്വീകരിക്കേണ്ടിവരുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകളുടെ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്ന സമരം മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് മാറ്റിവച്ചിരുന്നു. ബസുടമകള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ചര്‍ച്ചയില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു.
മന്ത്രിസഭാ യോഗത്തിലും തുടര്‍ന്ന് നിയമസഭയിലും വിഷയം ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചതിനെ തുടര്‍ന്നാണ് ബസുടമകള്‍ പണിമുടക്ക് പിന്‍വലിച്ചത്. നിലവില്‍ ഏഴുരൂപയാണ് മിനിമം ചാര്‍ജ്. ഇതില്‍ വര്‍ധന വരുത്തണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം.
കിലോമീറ്റര്‍ നിരക്ക് 64 പൈസയില്‍നിന്ന് 72 പൈസയാക്കുക, 140 കിലോമീറ്ററിലധികം ദൂരം സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, വര്‍ധിപ്പിച്ച വാഹന നികുതി ഒഴിവാക്കുക എന്നീ ആവശ്യങ്ങളും ബസുടമകള്‍ ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."