ടിപ്പര്‍-ടോറസ് ലോറികള്‍ ചീറിപായുന്നു; ഒരാഴ്ചയ്ക്കുളളില്‍ ജീവന്‍ നഷ്ടപ്പെട്ടത് അഞ്ചു പേര്‍ക്ക്
ആലപ്പുഴ: ദേശീയ പാതയില്‍ ടിപ്പര്‍ ലോറികള്‍ ചീറിപായുന്നു. വേഗപൂട്ടും മറിക്കടന്ന് അമിതവേഗത്തില്‍ പായുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ വിമുഖത കാട്ടി അധികാരികള്‍.
കഴിഞ്ഞ ദിവസം പല്ലനയില്‍ ടിപ്പര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായത് ഒരു കുടുംബത്തിന്റെ അത്താണിയായ കുടുംബനാഥന്. പുറക്കാട് പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ പുതുവലില്‍ രാഘവന്റെ മകന്‍ അജി രാഘവന്‍ (43) ആണ് മരിച്ചത.് പാനൂര്‍ എല്‍ പി എസ് സ്‌കൂളിന് സമീപം അജി സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ അമിതവേഗതയില്‍ എത്തിയ ടിപ്പര്‍ ലോറി ഇടിയ്ക്കുകയായായിരുന്നു. കഴിഞ്ഞ വാരത്തില്‍ തന്നെ കുട്ടനാട്ടുകാരിയായ ബിബിഎ വിദ്യാര്‍ഥിനി മരിച്ചിരുന്നു. കുമരങ്കരി കാട്ടടി പുളിവേലില്‍ പി.എം മാത്യുവിന്റെ മകള്‍ ടിനു മാത്യു (19) ആണ് മരിച്ചത്.
തുരുത്തി കാവാലം റോഡില്‍ ആലപ്പുഴ ജില്ലാ അതിര്‍ത്തിക്കടുത്തുള്ള മുളയ്ക്കാം തുരത്തി പാലത്തിന് സമീപമായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം ഉണ്ടായത്. വ്യാഴാഴ്ച രാവിലെ അച്ഛനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. അമിതവേഗതയില്‍ ടിപ്പര്‍ വരുന്നതു കണ്ട് പിതാവ് മാത്യു പെട്ടെന്ന് സ്‌കൂട്ടര്‍ നിര്‍ത്തി. തുടര്‍ന്നു സ്‌കൂട്ടറില്‍നിന്നും തെറിച്ച് വീണ ടിനുവിന്റെ ദേഹത്തേക്ക് ടിപ്പര്‍ ലോറി പാഞ്ഞുകയറുകയായിരുന്നു.
കഴിഞ്ഞദിവസം എരമല്ലൂരില്‍ സിഗ്നല്‍ കാത്ത് നിന്ന വീട്ടമ്മയും അംഗന്‍വാടി ജീവനക്കാരിയുമായ ലെനിത (32) ടിപ്പര്‍ ലോറി ഇടിച്ച് മരിച്ചിരുന്നു. സിഗ്നല്‍ കാത്തുനില്‍ക്കുമ്പോള്‍ പിന്നില്‍നിന്നും അമിത വേഗത്തില്‍ എത്തിയ ടിപ്പര്‍ ലെനിതയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. നെല്‍വയലുകളും നീര്‍തടങ്ങളും നികത്തുന്നത് വ്യാപകമായതോടെ ആലപ്പുഴ ജില്ലയിലേക്ക് വന്‍തോതിലാണ് ടിപ്പര്‍ ലോറികളില്‍ ഗ്രാവല്‍ കൊണ്ടുവരുന്നത്. ഇരുട്ടിവെളുക്കും വരെ ടിപ്പര്‍ ലോറികള്‍ നിരത്തുകളില്‍ സജീവമാണ്. ആദ്യമൊക്കെ ചെറിയ ലോറികളിലാണ് പൂഴിയെത്തിച്ചിരുന്നത്. എന്നാല്‍ മണ്ണു ഖനം വര്‍ദ്ധിച്ചതുമൂലം ടിപ്പറുകളുടെ രൂപവും മാറി. കൂടിയ അളവില്‍ ലോഡ് കയറ്റാന്‍ കഴിയുന്ന ടോറസ് ലോറികളാണ് ഇപ്പോള്‍ കൂടുതലും നിരത്തിലിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."