കണിച്ചുകുളങ്ങര അസാധുനോട്ട് കൈമാറ്റം:മുഖ്യ പ്രതികള്‍ പിടിയില്‍
ചേര്‍ത്തല:കണിച്ചുകുളങ്ങരയില്‍ അസാധു നോട്ടു കൈമാറ്റത്തിനിടയില്‍ തോക്കുചൂണ്ടി ആറര ലക്ഷം രൂപ തട്ടിയ കേസില്‍ മുഖ്യ പ്രതികളായ നാല് പേര്‍ കായംകുളത്ത് അറസ്റ്റിലായി.
കണിച്ചുകുളങ്ങര ചാരങ്കാട്ട് കളിയാട്ട്‌വെളി അര്‍ജുന്‍(അമ്പാടി-20) ,ചേര്‍ത്തല തെക്ക് കിഴക്കേ കൊല്ലംപറമ്പില്‍ സുനില്‍ (ടിപ്പര്‍ സുനി -35) , പൊള്ളേത്തൈ ചോലക്കാട്ട് അഭിജിത്ത് (23), കണിച്ചുകുളങ്ങര കാഞ്ഞിരത്തുവെളി നിഷാദ്(23) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ നവംബര്‍ 20 ന് കണിച്ചുകുളങ്ങരയിലാണ് തട്ടിപ്പ് നടന്നത്. പത്ത് ലക്ഷത്തിന്റെ പഴയ അസാധു നോട്ടുകള്‍ നല്‍കുമ്പോള്‍ പകരം പുതിയ ആറരലക്ഷം രൂപയുടെ നോട്ട് നല്‍കാമെന്നായിരുന്നു വാഗ്ദാനം. പക്ഷേ പഴയ നോട്ടുകളുമായി എത്തിയ മണ്ണഞ്ചേരി സ്വദേശി രജീഷിനെയും വര കാടി സ്വദേശി ബോബസിനെയും ആക്രമിച്ച് പണം തട്ടുകയായിരുന്നുവെന്നാണ് പരാതി.
ഇപ്പോള്‍ പിടിയിലായ പ്രതികള്‍ നിരവധി ക്രിമിനല്‍ ലഹരിമരുന്ന് കേസുകളില്‍ പ്രതികളാണ്. ഇവര്‍ തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് എത്തി വാടകയ്ക്ക് കാര്‍ എടുത്ത് നാട് ചുറ്റാനിറങ്ങിയതായിരുന്നു. പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കായംകുളത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ പിടികൂടാന്‍ നിയോഗിച്ച പ്രത്യേക സംഘത്തിലെ എസ്‌ഐ ബിജു, സീനിയര്‍ സിപിഒ അജയന്‍,സിപിഒ മാരായ ഷൈന്‍, ജിതിന്‍, മനോജ്, ശ്യാം എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."