എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂനിയന്‍ വാഹനപ്രചരണ ജാഥ സമാപിച്ചു
വൈക്കം: എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വാഹനപ്രചരണ ജാഥ സമാപിച്ചു. തൊഴിലുറപ്പ് മേഖലയെ സംരക്ഷിക്കുക, ബജറ്റ് വിഹിതം വര്‍ധിപ്പിക്കുക, വേലയും കുലിയും വര്‍ധിപ്പിക്കുക, സാമൂഹ്യപരിരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) നേതൃത്വത്തില്‍ 20ന് നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിനുമുന്നോടിയായാണ് ജാഥ നടത്തിയത്.
കാഞ്ഞിരപ്പള്ളിയില്‍ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ. വി.കെ സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്ത ജാഥ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി ഇടയാഴത്ത് സമാപിച്ചു. സമാപന സമ്മേളനം ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.അനിമോന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ സതി മംഗളാനന്ദന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജാഥാ കാപ്റ്റന്‍ ലീനമ്മ ഉദയകുമാര്‍, വൈസ് കാപ്റ്റന്‍ ബാബു വെട്ടുവേലി, ഡയറക്ടര്‍ അബ്ദുല്‍ കരിം, യൂനിയന്‍ മണ്ഡലം പ്രസിഡന്റ് സാബു പി.മണലൊടി, സെക്രട്ടറി പി.ആര്‍ രജനി, ടി.സി അശോകന്‍, കെ.വി പ്രസന്നന്‍, പി.എസ് പുഷ്‌ക്കരന്‍, പി.എം സുന്ദരന്‍, ശ്രീദേവി ജയന്‍, രത്‌നമ്മ പത്മനാഭന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."