HOME
DETAILS

പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യം വയ്ക്കുന്ന കേന്ദ്ര ബജറ്റ്

  
backup
February 01 2018 | 21:02 PM

central-budget-aim-to-election-spm-editorial

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അഞ്ചാമത്തെയും ബി.ജെ.പി സര്‍ക്കാരിന്റെ അവസാനത്തേതുമായ സമ്പൂര്‍ണ ബജറ്റ് ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുകയാണ്. പ്രതീക്ഷിച്ചത് പോലുള്ള ജനപ്രിയ ബജറ്റ് അല്ലെങ്കിലും 2019ലെ പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ഗിമ്മിക്കുകള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാലിനടിയിലെ മണ്ണ് ചോര്‍ന്നു പോകുന്നുവെന്ന ബി.ജെ.പി തിരിച്ചറിവ് അവതരിപ്പിക്കപ്പെട്ട ബജറ്റ് എത്രമാത്രം ഗുണം ചെയ്യുമെന്ന് വരുംകാലമാണ് നിര്‍ണയിക്കേണ്ടത്.
കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും ഇന്നലെ രാജസ്ഥാനില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പിക്കുണ്ടായ പരാജയം കര്‍ഷകരും ഗ്രാമീണ മേഖലയും ബി.ജെ.പിയെ കൈവിട്ടതിന്റെ ഫലമാണെന്ന് ബി.ജെ.പി മനസ്സിലാക്കിയിരിക്കുന്നു. ഗുജറാത്തില്‍ കഷ്ടിച്ചു ജയിച്ചുകയറുകയായിരുന്നു. പല മണ്ഡലങ്ങളിലും നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ജയിച്ചുകയറിയത്. അതിനാല്‍ തന്നെ ഇതൊരു വിജയമായി അവരും കാണുന്നില്ല. ബി.ജെ.പിയുടെ തട്ടകം സംഘ്പരിവാറിനെ നഷ്ടപ്പെടുന്നു എന്ന വേവലാതിയില്‍ നിന്നും കര്‍ഷകരും ഗ്രാമീണരും പാര്‍ട്ടിയെ കൈവിടുന്നു എന്ന ആശങ്കയില്‍ നിന്നുമാണ് തന്റെ അവസാനത്തെ ബജറ്റ് കര്‍ഷകരെയും ഗ്രാമീണ മേഖലയെയും പ്രീണിപ്പിക്കും വിധം ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടപ്പാക്കിയ ജി.എസ്.ടി നികുതിയും ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ നിരോധനവും ഗ്രാമീണ മേഖലക്ക് ഏല്‍പിച്ച പരിക്ക് ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
ഈ രണ്ട് പരിഷ്‌കരണങ്ങളും സാമ്പത്തിക ഘടനയുടെ നട്ടെല്ലാണ് ഒടിച്ചത്. സാധാരണക്കാരന്റെ തൊഴിലവസരങ്ങളെയും കാര്‍ഷികോല്‍പന്നങ്ങളുടെയും വിലയിടിവും കര്‍ഷക ആത്മഹത്യകളും സര്‍ക്കാരിനെതിരെ സംഘടിതമായ ജനരോഷമാണ് ഉയര്‍ത്തിയത്.
2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ആ രോഷം ആളിക്കത്തിയാല്‍ ബി.ജെ.പി നിലം തൊടില്ല. അത് പരിഹരിക്കാനുള്ള പൊടിക്കൈകളാണ് അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച സമ്പൂര്‍ണ ബജറ്റില്‍ മുഴച്ച് നില്‍ക്കുന്നത്. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് മതിയായ വില ഉറപ്പാക്കും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നൊക്കെയാണിപ്പോള്‍ ബജറ്റില്‍ പറയുന്നത്. കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില നിശ്ചയിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും അതുവഴി ഇടത്തട്ടുകാരുടെ ചൂഷണം ഒഴിവാക്കാനാകുമെന്നാണ് പറയുന്നത്. എന്നാല്‍, ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തുമെന്ന് ബജറ്റില്‍ ഒരിടത്തും പറയുന്നില്ല. ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കുകയെങ്കിലും ചെയ്യേണ്ടതായിരുന്നു. അത് സംബന്ധിച്ച സൂചനകളൊന്നും ഇല്ല. കാര്‍ഷിക ഗ്രാമീണ മേഖലക്ക് ഊന്നല്‍ നല്‍കുന്നു ബജറ്റ് എന്ന് ഒറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ബജറ്റ് നിശബ്ദത പാലിക്കുകയാണ്. വിളകളുടെ താങ്ങുവില ഒന്നര മടങ്ങാക്കുമെന്ന പ്രഖ്യാപനത്തിന് പഴയകാല ബജറ്റിന്റെ ഛായയുണ്ട്. അന്നത്തെ ബജറ്റിലും താങ്ങുവില ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. പക്ഷേ, കര്‍ഷക ആത്മഹത്യകളാണ് ഉണ്ടായത്. കാര്‍ഷിക മേഖലക്ക് 17 ലക്ഷം കോടി നീക്കിവയ്ക്കുമെന്ന് ഇപ്പോള്‍ പറയുന്നുണ്ട്. എന്നാല്‍, കഴിഞ്ഞ തവണ ഇതുപോലെ പ്രഖ്യാപിച്ച പല പദ്ധതികളുടെയും ഫണ്ട് പിന്നീട് വെട്ടിക്കുറച്ചത് വിസ്മരിക്കാനാവില്ല. നേരത്തെ കര്‍ഷകര്‍ അവരുടെ ഉല്‍പന്നങ്ങള്‍ സ്വകാര്യ ഏജന്‍സികള്‍ വഴിയാണ് വിറ്റിരുന്നതെങ്കില്‍ സര്‍ക്കാര്‍ സംവിധാനം വഴി ഉയര്‍ന്ന താങ്ങുവില നല്‍കി ഉല്‍പന്നങ്ങള്‍ക്ക് മതിയായ വില നല്‍കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് പ്രയോഗത്തില്‍ വരുമോ എന്നാണ് കണ്ടറിയേണ്ടത്. നീതിആയോഗ് രൂപീകരണത്തിലൂടെ ഇത് സാധ്യമാക്കുമെന്ന് ധനമന്ത്രി പറയുന്നു. കാര്‍ഷിക അനുബന്ധ മേഖലകളില്‍ വരുമാനം ഇരട്ടിപ്പിക്കുമെന്നും ഉല്‍പാദന ചെലവിന്റെ ഒന്നര ഇരട്ടി നല്‍കി ഉല്‍പന്നങ്ങള്‍ സര്‍ക്കാര്‍ നീതി ആയോഗ് വഴി ഏറ്റെടുക്കുമെന്ന് പറയുന്നതിലെ യാഥാര്‍ഥ്യം എത്രമാത്രമുണ്ടാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇതുപോലുള്ള വാഗ്ദാനങ്ങള്‍ നേരത്തെയും അരുണ്‍ ജെയ്റ്റ്‌ലി തന്റെ മുന്‍ ബജറ്റില്‍ നിരത്തിയതാണ്.
ഇന്ത്യ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന യാഥാര്‍ഥ്യങ്ങളെ അഭിസംബോധന ചെയ്യാതെ പുകമറ സൃഷ്ടിക്കുകയാണ് ഈ ബജറ്റ്. ജി.എസ്.ടിയും നോട്ട് നിരോധനവും വരുത്തിവച്ച കെടുതികള്‍ ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. ജി.എസ്.ടി വരുത്തിവച്ച രൂക്ഷമായ വിലക്കയറ്റത്തെ പിടിച്ച് നിര്‍ത്തുന്നത് സംബന്ധിച്ച് ഒരു വാചകം പോലും ബജറ്റില്‍ ഇല്ല. ചെറുകിട വ്യാപാരവും വ്യവസായവും തകര്‍ന്നിരിക്കുന്നു. ജി.എസ്.ടി നടപ്പാക്കുമ്പോള്‍ ചെറുകിട കച്ചവടക്കാരെ അത് എങ്ങനെ ബാധിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പഠിച്ചില്ല. ജി.എസ്.ടി കൗണ്‍സിലില്‍ സര്‍ക്കാര്‍ ഇടപെടുമെന്നതിന്റെ സൂചന ഈ ബജറ്റിലും ഇല്ല. അഞ്ചില്‍ നാലുപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നു.
പട്ടിണി മരണങ്ങള്‍ വര്‍ധിക്കുന്നു. അതേക്കുറിച്ച് ഒരു പരാമര്‍ശവും ബജറ്റിലില്ല. പരമ്പരാഗത തൊഴില്‍ മേഖലകളെ പുനരുദ്ധരിപ്പിക്കാന്‍ യാതൊരു പദ്ധതിയുമില്ല. ഗ്രാമീണ മേഖലകള്‍ക്കൊപ്പം എല്ലാ മേഖലകള്‍ക്കും തുല്യ പരിഗണന നല്‍കുന്ന ഒരു ബജറ്റായിരുന്നു അവതരിപ്പിച്ചിരുന്നതെങ്കില്‍ അത് ഏറെ സ്വീകാര്യമായേനെ. കുതിച്ചുയരുന്ന ഇന്ധന വില നിയന്ത്രിക്കുന്നതിനെക്കുറിച്ചും ഒന്നും പറയുന്നില്ല. എണ്ണവില നിയന്ത്രണാധികാരം ജി.എസ്.ടി കൗണ്‍സിലിന് നല്‍കാന്‍ പോലും സര്‍ക്കാര്‍ സന്നദ്ധമല്ല. ചുരുക്കത്തില്‍ ഇന്ധന വില വര്‍ധന കൊള്ള തുടരുമെന്നു തന്നെയാണ് കരുതേണ്ടത്. ഇപ്പോഴത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതും അല്‍പമെങ്കിലും ഉപകാരപ്രദമായിരിക്കുമെന്നൊക്കെയായിരുന്നു ബി.ജെ.പി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റില്‍ ജനം പ്രതീക്ഷ അര്‍പ്പിച്ചത്. എന്നാല്‍, ആദായനികുതി നിരക്കില്‍ പോലും മാറ്റം വരുത്തിയില്ല. എന്നിട്ട് പറയുന്നു ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയരുകയാണെന്ന്. നേരത്തെയുണ്ടായിരുന്ന ആദായനികുതി 2.5 ലക്ഷത്തില്‍ നിന്നു 3 ലക്ഷമായെങ്കിലും ഉയര്‍ത്തുമെന്ന് ജനം കരുതി. അതുണ്ടായില്ല.
എന്നാല്‍, എം.പിമാരുടെയും രാഷ്ട്രപതിയുടെയും ശമ്പള വര്‍ധനവില്‍ കാര്യമായ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. കോടീശ്വരന്മാരാല്‍ തിങ്ങിനിറഞ്ഞ ലോക്‌സഭയിലെ എം.പിമാര്‍ക്ക് ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും ശമ്പളം വര്‍ധിപ്പിക്കുമെന്നാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെ വാഗ്ദാനം. രാഷ്ട്രപതിയുടെ ശമ്പളം 5 ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. എട്ടു കോടി പാവപ്പെട്ട സ്ത്രീകള്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കുമെന്ന് പറയുന്നു. എന്നാല്‍, അടിക്കടി വര്‍ധിപ്പിക്കുന്ന പാചകവാതക വില അവര്‍ക്കും ബാധകമാകില്ലേ. കണക്ഷന്‍ മാത്രം സൗജന്യമായിട്ടെന്ത് കാര്യം. 4 കോടി വീടുകളില്‍ സൗജന്യ വൈദ്യുതി നല്‍കുമെന്നും പറയുന്നുണ്ട്. പ്രാവര്‍ത്തികമായാല്‍ ഉറപ്പിക്കാം. 2022നകം മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് നല്‍കുമെന്ന് പറയുന്നുണ്ട്. പഴയകാല ബജറ്റ് കണക്കിലെടുത്ത് ഇത് വിശ്വാസത്തിലെടുക്കാനാവില്ല. 4 വര്‍ഷത്തിനകം ഇതെങ്ങനെ സാധിക്കുമെന്ന് ധനമന്ത്രി വിശദമാക്കേണ്ടതായിരുന്നു. പത്തു കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യ ചികിത്സാ സഹായം നല്‍കുമെന്ന വാഗ്ദാനവും ബജറ്റില്‍ ഉണ്ട്. അതിന്റെ പ്രാവര്‍ത്തിക വശവും വ്യക്തമാക്കിയിട്ടില്ല. ഓരോ വര്‍ഷവും 15 ലക്ഷം ബിടെക് വിദ്യാര്‍ഥികളാണ് പുറത്തിറങ്ങുന്നത്. ഇവര്‍ക്കെല്ലാം കേന്ദ്ര സര്‍ക്കാര്‍ ഫെലോഷിപ്പ് നല്‍കുമെന്ന് പറയുന്നത് എന്തുമാത്രം കളിപ്പിക്കലാണ്.
ചുരുക്കത്തില്‍ വരുന്ന പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കര്‍ഷകരെയും ഗ്രാമീണരെയും വീണ്ടും ബി.ജെ.പിയോട് അടുപ്പിക്കാന്‍ അവരെ മായിക ലോകത്തേക്ക് വലിച്ചടുപ്പിക്കുന്ന കുറേ വാഗ്ദാനങ്ങള്‍ മാത്രമാണ് ബജറ്റില്‍ ഉള്ളത്. രൂക്ഷമായിക്കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയെയും നശിച്ചുകൊണ്ടിരിക്കുന്ന പരമ്പരാഗത വ്യവസായത്തെയും പെരുകുന്ന പട്ടിണി മരണങ്ങളെയും തുടരുന്ന കര്‍ഷക ആത്മഹത്യകളെയും അഭിസംബോധന ചെയ്യാത്ത ഈ ബജറ്റ് സമ്പൂര്‍ണ പരാജയമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago