HOME
DETAILS

മുത്തോലത്ത് ഓഡിറ്റോറിയം ഉദ്ഘാടനവും സമരിറ്റന്‍ സംഗമവും നാളെ

  
backup
February 13 2017 | 04:02 AM

%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%93%e0%b4%a1%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%af%e0%b4%82

കോട്ടയം: അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചേര്‍പ്പുങ്കലില്‍ പ്രവര്‍ത്തിക്കുന്ന സമരിറ്റന്‍ റിസോഴ്‌സ് സെന്ററില്‍ പുതുതായി നിര്‍മിച്ചിരിക്കുന്ന മുത്തോലത്ത് ഓഡിറ്റോറിയത്തിന്റെ വെഞ്ചരിപ്പും സമരിറ്റന്‍ സംഗമത്തിന്റെ ഉദ്ഘാടനവും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നാളെ നിര്‍വഹിക്കും.
ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്ററില്‍ ഉച്ചകഴിഞ്ഞ് 3.30 ന് നടക്കുന്ന ചടങ്ങില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും.
അന്ധതയും ബധിരതയും നേരിടുന്ന വ്യക്തികളുടെ സമഗ്ര പുനരധിവാസത്തിനായുള്ള കേരളത്തിലെ ആദ്യ റിസോഴ്‌സ് സെന്ററാണ് ഗുഡ് സമരിറ്റന്‍ സെന്റര്‍. അന്ധ-ബധിര വ്യക്തികളുടെ പരിചരണത്തിനായി വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയ അധ്യാപകരുടെ സേവനത്തോടൊപ്പം സെന്ററിലൂടെ ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, കൗണ്‍സലിങ് സൗകര്യങ്ങള്‍, യോഗപരിശീലനങ്ങള്‍, വിദ്യാഭ്യാസ പരിശീലനങ്ങള്‍, ഇത്തരം ശാരീരിക വൈകല്യമുള്ളവര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായുള്ള വരുമാന സംരംഭകത്വ പരിശീലനങ്ങള്‍, വൈകല്യം ശാസ്ത്രീയമായി കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിങ് ടെസ്റ്റ്, ഇന്ദ്രിയ ക്ഷമത മെച്ചപ്പെടുത്തുന്നതിനായുള്ള സെന്‍സറി പാര്‍ക്ക്, സെന്‍സറി റൂം തുടങ്ങിയവയും ക്രമീകരിച്ചിട്ടുണ്ട്. ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്ററിന്റെ പ്രവര്‍ത്തന തുടര്‍ച്ച ഉറപ്പുവരുത്തുന്നതിനായാണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പുതിയ ഓഡിറ്റോറിയം പൂര്‍ത്തിയാക്കിയിരിക്കുന്നത്. അന്ധബധിര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും ഇതര ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സുസ്ഥിരതയും കാര്യക്ഷമതയും ഉറപ്പുവരുത്തുവാന്‍ ഈ ഓഡിറ്റോറിയം വഴിയൊരുക്കും.
സമ്മേളനത്തില്‍ ചിക്കാഗോ അഗാപ്പെ മൂവ്‌മെന്റിന്റെ സഹകരണത്തോടെ കെ.എസ്.എസ്.എസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നാലാമത് ഗുഡ്‌സമരിറ്റന്‍ ദേശീയ അവാര്‍ഡ്, കല്‍ക്കത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്‍കൂര്‍ കലയെന്ന സന്നദ്ധസംഘടനയുടെ സ്ഥാപക ആനി ജോസഫിന് സമ്മാനിക്കും. മിയാവ് രൂപത ബിഷപ്പ് മാര്‍ ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍, കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.എസ്.എസ്.എസ് പ്രസിഡന്റുമായ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചിക്കാഗോ രൂപത സോഷ്യല്‍ സര്‍വിസിന്റെയും അഗാപ്പെ മൂവ്‌മെന്റിന്റെയും ഡയറക്ടര്‍ റവ. ഫാ. എബ്രാഹം മുത്തോലത്ത്, മോന്‍സ് ജോസഫ് എം.എല്‍.എ, സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം ഡോ. പ്രമീള ദേവി ജെ, കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി റവ. ഫാ. മൈക്കിള്‍ എന്‍.ഐ, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി അബ്രാഹം കെ.എസ്.എസ്. എസ് സെക്രട്ടറി ഫാ. ബിന്‍സ് ചേത്തലില്‍, സമരിറ്റന്‍ റിസോഴ്‌സ് സെന്റര്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. സുജിത് കാഞ്ഞിരത്തുമ്മൂട്ടില്‍ പ്രസംഗിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  35 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  4 hours ago