തോട്ടക്കര പദ്ധതി വാട്ടര്‍ ടാങ്ക് ഇല്ലാതാക്കാന്‍ ശ്രമമെന്ന്
തിടനാട്: ഗ്രാമപഞ്ചായത്ത് ജലനിധി പദ്ധതിയിലെ മൂന്നാംതോട് തോട്ടക്കര വാട്ടര്‍ ടാങ്കിന്റെ പ്രവര്‍ത്തനം ഇല്ലാതാക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തം. 2012-13 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍പ്പെടുത്തിയാണ് 45 കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. 25000 ലിറ്റര്‍ ശേഷിയുള്ള ടാങ്ക്, കിണര്‍, പൈപ്പ് ജോലികള്‍ എന്നിവ നിര്‍മിച്ചു.
ഇതിനിടെ തോട്ടക്കര പദ്ധതി ജലനിധി ഏറ്റെടുക്കുകയും ചിറ്റാറ്റിന്‍കര പദ്ധതിയുടെ ഭാഗമാക്കുകയും ചെയ്തു. ചിറ്റാറ്റിന്‍കര പദ്ധതിയുടെ 60000 ലിറ്റര്‍ ടാങ്കും തോട്ടക്കര ടാങ്കും ചേര്‍ന്നാല്‍ 85000 ലിറ്റര്‍ വെള്ളം ഒരേ സമയം സംഭരിക്കാം. 45 കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയുടെ എസ്റ്റിമേറ്റ് പ്രകാരം തോട്ടക്കര ടാങ്കിലും വെള്ളമെത്തിക്കുന്നതിന് നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."