HOME
DETAILS

ഇ.പി.എഫ് പദ്ധതി: സര്‍ക്കാര്‍ വിഹിതം 12 ശതമാനമാക്കി

  
backup
February 01 2018 | 21:02 PM

%e0%b4%87-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0

പുതുതായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പദ്ധതിയില്‍ അംഗങ്ങളാകുന്ന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിക്കും. നിലവിലുള്ളതിനോക്കാള്‍ 12 ശതമാനമായിട്ടാണ് വര്‍ധിപ്പിക്കുകയെന്ന് ജെയ്റ്റ്‌ലി വ്യക്തമാക്കി.
അതേസമയം ഇ.പി.എഫ് പദ്ധതിക്ക് കീഴില്‍ വരുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് അവരുടെ വിഹിതം എട്ട് ശതമാനമായി കുറക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇതിന് ഇ.പി.എഫ് നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി. 18നും 25നും ഇടയില്‍ പ്രായമുള്ള 36.8 ലക്ഷം പുതിയ അംഗങ്ങള്‍ ഇ.പി.എഫിലെത്തിയിട്ടുണ്ട്.


പണമിടപാടില്‍ ട്രസ്റ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കര്‍ശന നിയന്ത്രണം

ട്രസ്റ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള പണമിടപാടുകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര ബജറ്റ്. 10,000 രൂപയില്‍ അധികമുള്ള ഇടപാടുകള്‍ക്കാണ് നിയന്ത്രണം. 10, 000 രൂപയ്ക്കുമുകളില്‍ പണമായി ഇടപാടുകള്‍ നടത്താന്‍ കഴിയില്ലെന്നും ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കി.
ട്രസ്റ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന സംഭാവനയിലൂടെ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണത്തെ തടയിടുന്നതിനാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കൂടാടെ ഇടപാടുകള്‍ പൂര്‍ണമായും ബാങ്കുകളിലൂടെയാകുമ്പോള്‍ സര്‍ക്കാര്‍ നിരീക്ഷണവും സാധ്യമാകും.


ക്രിപ്‌റ്റോ കറന്‍സി: നിയമ സാധുതയില്ല

ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ നിയമപരമായി അംഗീകരിക്കില്ലെന്ന് ധനമന്ത്രി. ഇവയുടെ ഇടപാടുകള്‍ തടയുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. നിയമവിധേയമല്ലാത്ത കാര്യങ്ങള്‍ക്ക് ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
വാങ്ങുന്ന ആള്‍ക്കും വില്‍ക്കുന്ന ആള്‍ക്കും മാത്രം അറിയാവുന്ന നിഗൂഢമായ സോഫ്റ്റ് വെയര്‍ ഭാഷയില്‍ കംപ്യൂട്ടറില്‍ സൃഷ്ടിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന യഥാര്‍ഥമല്ലാത്ത നാണയമാണ് ബിറ്റ് കോയിന്‍.കംപ്യൂട്ടര്‍ ഭാഷയില്‍ സൃഷ്ടിക്കുകയും സൂക്ഷിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നതിനാലാണ് ഇത്തരം നാണയങ്ങളെ നിഗൂഢത അര്‍ഥമാക്കുന്ന തരത്തില്‍ ക്രിപ്‌റ്റോ കറന്‍സി എന്ന് വിശേഷിപ്പിക്കുന്നത്. ബിറ്റ് കോയിന്‍ പോലെ ഈഥര്‍, റിപ്പിള്‍, ലൈറ്റ് കോയിന്‍ തുടങ്ങിയ ക്രിപ്‌റ്റോ കറന്‍സികളും പ്രചാരത്തിലുണ്ട്. സാധാരണ കറന്‍സികളെ പോലെ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ഭൗതിക രൂപമില്ല. ഏതെങ്കിലും രാജ്യത്തിന്റെയോ കേന്ദ്ര ബാങ്കുകളുടെയോ പിന്തുണയും ഇവക്കില്ല.


മുതിര്‍ന്ന
പൗരന്മാര്‍ക്ക്
നികുതിയിളവ്

ബജറ്റില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക പരിഗണന. അവരുടെ 50,000 രൂപ വരെയുള്ള ബാങ്ക് നിക്ഷേപത്തിന് നികുതിയിളവ് പ്രഖ്യാപിച്ചു. നേരത്തെ ഇത് 10,000 രൂപയായിരുന്നു. അതേസമയം സ്ഥിര നിക്ഷേപത്തിന് നികുതിയിളവ് ഉണ്ടാകില്ലെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു. ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.5 ലക്ഷം വരെ നികുതിയിളവ് നല്‍കിയത് 15 ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.



സ്ത്രീകളുടെ സ്വയം സഹായ
സംഘങ്ങള്‍ക്ക് വായ്പാ പദ്ധതി

സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്വയം സഹായ സംഘങ്ങള്‍ക്ക് 75,000 കോടിയുടെ വായ്പാ പദ്ധതി നടപ്പാക്കും.
2016-17 വര്‍ഷങ്ങളില്‍ പദ്ധതിക്ക് 42,000 കോടിയായിരുന്നു വകയിരുത്തിയിരുന്നത്. ഇതാണ് വര്‍ധിപ്പിച്ചത്. 37 ശതമാനം വര്‍ധനയാണ് ഇക്കാര്യത്തില്‍ നടപ്പാക്കുന്നതെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭരണഘടന ജനങ്ങളുടെ സുരക്ഷാ കവചം'- ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി

National
  •  9 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  4 hours ago