ഊഹങ്ങള്‍ മാത്രം നിറഞ്ഞതന്ന് പി. ചിദംബരം
ബജറ്റ് പ്രഖ്യാപനം കേവലം ഊഹങ്ങള്‍ മാത്രമെന്ന് മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരം. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ വര്‍ഷം 75 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രഖ്യാപനം എങ്ങനെ യാഥാര്‍ഥ്യമാക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.
സാമ്പത്തിക ഏകീകരണം നടപ്പാക്കുന്നതില്‍ ബജറ്റ് പൂര്‍ണമായും പരാജയപ്പെട്ടു. ഈ പരാജയം രാജ്യത്ത് വലിയ തിരിച്ചടിയായിരിക്കും ഉണ്ടാക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2014-15ല്‍ 23 ലക്ഷം തൊഴിലാളികളാണ് പ്രൊവിഡന്റ് ഫണ്ടിന് കീഴില്‍ വന്നത്. അന്ന് സാമ്പത്തിക വളര്‍ച്ച 7.5 ശതമാനമായിരുന്നു. 2015-16ല്‍ തൊഴിലാളികളുടെ എണ്ണം 25 ലക്ഷമായപ്പോള്‍ സാമ്പത്തിക വളര്‍ച്ച 8 ശതമാനമായിരുന്നു. 2016-17ല്‍ ഇ.പി.എഫിന് കീഴില്‍ 75 ലക്ഷം തൊഴിലാളികളെന്നാണ് പ്രതീക്ഷിച്ചത്. ഈ തൊഴിലാളികളെ കൂടാതെ വീണ്ടും 75 ലക്ഷം പേര്‍ ഇ.പി.എഫ്.ഒയ്ക്ക് കീഴില്‍ വരുമെന്നത് എങ്ങനെയെന്ന് വ്യക്തമാകുന്നില്ലെന്നും ചിദംബരം പറഞ്ഞു.
അതേസമയം ആത്മാര്‍ഥതയില്ലാത്ത ഭംഗിവാക്കുകള്‍ മാത്രം നിറഞ്ഞതാണ് ബജറ്റെന്ന് കോണ്‍ഗ്രസ് നേതാവ് മനിഷ് തിവാരി പറഞ്ഞു. കര്‍ഷകരേയും സമൂഹത്തില്‍ അവഗണിക്കപ്പെട്ടുകിടക്കുന്നവരെയും പൂര്‍ണമായും കബളിപ്പിക്കുന്ന രീതിയിലുള്ളതാണ് ബജറ്റെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."