HOME
DETAILS
MAL
നിരാശാജനകം; ഇന്ന് ദേശവ്യാപക പ്രക്ഷോഭം: ബി.എം.എസ്
backup
February 01 2018 | 21:02 PM
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പൊതുബജറ്റിനെ നിശിതമായി വിമര്‍ശിച്ച് സംഘ്പരിവാര്‍ തൊഴിലാളി സംഘടന ഭാരതീയ മസ്ദൂര്‍ സംഘ് (ബി.എം.എസ്) രംഗത്ത്. ബജറ്റ് നിരാശാജനകമാണെന്നും തൊഴിലാളികള്‍ക്ക് ആശ്വാസകരമായ പദ്ധതികള്‍ ബജറ്റിലില്ലെന്നും ബി.എം.എസ് അധ്യക്ഷന്‍ സജി നാരായണ്‍ പറഞ്ഞു. ബജറ്റില്‍ പ്രതിഷേധിച്ച് ഇന്നു രാജ്യവ്യാപക പ്രതിഷേധത്തിന് ബി.എം.എസ് ആഹ്വാനം ചെയ്തു. ഈ ബജറ്റിനെ തൊഴിലാളി സൗഹൃദമെന്നു പറയാനാവില്ല. അങ്കണവാടി ജീവനക്കാര്‍ക്കും മാസശമ്പളക്കാര്‍ക്കും ആശ്വാസമായ ഒന്നും ബജറ്റിലില്ല. ആദായനികുതിയിലും ഇളവ് നല്‍കിയില്ല. വിദ്യാഭ്യാസമേഖലയില്‍ സെസ് ഏര്‍പ്പെടുത്തിയത് സാധാരണക്കാര്‍ക്ക് അധിക ഭാരമായിരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."