HOME
DETAILS

പുതിയ ഇന്ത്യയുടെ നിര്‍മിതിക്കുള്ളതെന്ന് മോദി; തെരഞ്ഞെടുപ്പ് ബജറ്റെന്ന് ശിവസേന

  
backup
February 01 2018 | 21:02 PM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%bf

സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് പുതിയ ഇന്ത്യയുടെ നിര്‍മിതിക്കായി ഉപകാരപ്പെടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തിന് അടിത്തറയിടുന്നതിനുള്ള ബജറ്റാണെന്ന വിമര്‍ശനം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. സ്ത്രീകള്‍, കര്‍ഷകര്‍, യുവാക്കള്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, മധ്യവര്‍ത്തി സമൂഹം, പ്രത്യേക നേട്ടങ്ങളൊന്നും ലഭിക്കാത്ത സമുദായങ്ങള്‍ എന്നിവരെയെല്ലാം എന്‍.ഡി.എ പക്ഷത്തേക്ക് അടുപ്പിക്കുന്ന തരത്തിലുള്ളതാണ് ബജറ്റ്. കേന്ദ്ര ബജറ്റ് തികച്ചും തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചതാണെന്ന് ശിവസേന അടക്കമുള്ള പാര്‍ട്ടികള്‍ ആരോപിച്ചു. ജി.എസ്.ടി, നോട്ടുനിരോധനം എന്നിവയിലൂടെ വിമര്‍ശനം നേരിട്ട സര്‍ക്കാര്‍ ഇതില്‍ നിന്ന് രക്ഷപ്പെടാനും തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു ബജറ്റ് തയാറാക്കിയതെന്നും ശിവസേന നേതാക്കള്‍ ആരോപിച്ചു. കാര്‍ഷിക മേഖലയുടെ ഉന്നമനം ലക്ഷ്യം വയ്ക്കുന്നുണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് വിളകള്‍ നശിച്ചാല്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനോ വായ്പ എഴുതി തള്ളാനോ ബജറ്റില്‍ പ്രത്യേക പരാമര്‍ശങ്ങളൊന്നുമില്ലെന്ന് ശിവസേനാ എം.പി അരവിന്ദ് സാവന്ദ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  4 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  42 minutes ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  2 hours ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  3 hours ago