തമിഴകത്ത് നിര്‍ണായക ദിനം; പനീര്‍ശെല്‍വം ഇന്ന് സെക്രട്ടറിയേറ്റിലെത്തും
ചെന്നൈ: ദിവസങ്ങളായി തുടരുന്ന അനിശ്ചിതത്ത്വങ്ങള്ക്കിടെ തമിഴ്നാട്ടില്‍ ഇന്ന് നിര്‍ണായക ദിനം. മുഖ്യമന്ത്രിയായി ശശികലയുടെ സത്യപ്രതിജ്ഞ സംബന്ധിച്ച ഗവര്‍ണറുടെ തീരുമാനം ഇന്നുണ്ടാകുമെന്നാണ് സൂചന.
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഗവര്‍ണര്‍ക്ക് ശശികലയും പന്നീര്‍സെല്‍വവും ആശംസകള്‍ നേര്‍ന്നു. കാവല്‍ മുഖ്യമന്ത്രിയായ പനീര്‍സെല്‍വം ഇന്ന് സെക്രട്ടിയേറ്റിലെത്തുന്നുണ്ട്.
എംഎല്‍എമാരെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ട്രാഫിക് രാമസ്വാമി സമര്‍പ്പിച്ച ഹരജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതിനിടെ ഇന്നലെ വൈകുന്നേരവും ശശികല എം.എല്‍.എമാരെ പാര്‍പ്പിച്ചിരുന്ന കൂവത്തൂരിലെ റിസോര്‍ട്ടിലെത്തി ഇവരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
കൂടാതെ നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഡി.എം.കെയുടെ പ്രവര്‍ത്തക സമിതിയോഗം ഇന്നു ചേരുന്നുണ്ട്. വൈകിട്ട് അഞ്ചിന് ഡിഎംകെ ആസ്ഥാനത്തു വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിലാണു യോഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."