ജിഷ്ണുവിന്റെ മരണം: നെഹ്‌റു ഗ്രൂപ് ചെയര്‍മാന്‍ കൃഷ്ണദാസ് ഒന്നാം പ്രതി
തിരുവനന്തപുരം: നെഹ്‌റു പാമ്പാടി എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയയുടെ മരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചു. വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
അഞ്ചു പ്രതികളാണ് റിപ്പോര്‍ട്ടിലുള്ളത്. നെഹ്‌റു ഗ്രൂപ് ചെയര്‍മാന്‍ പി.കെ കൃഷ്ണദാസ് ആണ് ഒന്നാം പ്രതി. വൈസ് പ്രിന്‍സിപ്പല്‍ ശക്തി വേലു, പി.ആര്‍.ഒ സഞ്ജിത്, അധ്യാപകരായ പ്രവീണ്‍, വിപിന്‍ എന്നിവരാണ് മറ്റുപ്രതികള്‍. ആത്മഹത്യാ പ്രേരണ, മര്‍ദ്ദനം, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കു നേരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, കേസില്‍ പ്രതികളായ അധ്യാപകര്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. അധ്യാപകരുടെയും, ഉദ്യോഗസ്ഥരുടെയും അടുത്ത ബന്ധുക്കളുടെയും വീടുകളില്‍ റെയ്ഡ് നടത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിനെ തേടി അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചു.
അതിനിടെ, ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ വധഭീഷണി മുഴക്കിയ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ കൃഷ്ണദാസിനെതിരെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. മക്കളെ മോര്‍ച്ചറിയില്‍ കാണേണ്ടി വരുമെന്ന് ചെയര്‍മാന്‍ ഭീഷണിപെടുത്തിയതായാണ് പരാതി.
നെഹ്‌റു കോളേജിനു മുന്നില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. ജിഷ്ണുവിന്റെ മരണത്തില്‍ പ്രതികളായ അധ്യാപകര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുക, വിദ്യാര്‍ത്ഥികള്‍ക്കുനേരെ വധഭീഷണി മുഴക്കിയ ചെയര്‍മാന്‍ പി.കെ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യുക എന്നിവയാണ് പ്രതിഷേധക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."